Menu Close

The new way news

ആറ് പുതിയ ഇനങ്ങളുമായി സുഗന്ധവിള ഗവേഷണകേന്ദ്രം

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ആറ്‌ പുതിയയിനം സുഗന്ധവ്യഞ്ജനങ്ങൾകൂടി കർഷകരിലേക്കെത്തുന്നു. ഏലത്തിന്റെ രണ്ട്‌ തരങ്ങളും ജാതി, പെരുംജീരകം, മാങ്ങയിഞ്ചി, അയമോദകം എന്നിവയുടെ ഓരോ ഇനങ്ങളുമാണ്‌ പുതുതായി എത്തുന്നത്‌. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം…

കേരളത്തിലെവിടെയും വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെത്തും

ഇനി തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതി മതിയാക്കാം. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റു കേരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങുകയറ്റക്കാരെ ലഭിക്കാന്‍ ഹലോ നാരിയല്‍ കോള്‍സെന്ററിന്റെ 9447175999 എന്ന നമ്പരിലേയ്ക്കു…

വിപണി കീഴടക്കാന്‍ പരിശീലനം: ജനുവരി 23 ന് കളമശ്ശേരിയില്‍ ആരംഭിക്കുന്നു

മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 3 ദിവസത്തെ ‘മാർക്കറ്റ് മിസ്റ്ററി’ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു.…

കൃഷിവകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസര്‍ച്ചുമായി ധാരണപത്രം

കൃഷിവകുപ്പ് ഫാമിനെ കാര്‍ബണ്‍തുലിതമാക്കുന്നതിനും ചെറുധാന്യങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഐ ഐ എം ആറു (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസര്‍ച്ച്) മായി ധാരണാപത്രം ഒപ്പുവച്ചു. കൃഷിവകുപ്പിലെ തെരഞ്ഞെടുക്കപ്പെട്ട 13 ഫാമിനെ കാര്‍ബണ്‍തുലിത കൃഷിഫാമായി ഉയര്‍ത്തുന്നതിനുള്ള…

എന്റെകൃഷി: മലയാളത്തിലെ ആദ്യത്തെ വാട്സാപ് ചാനല്‍

വാട്സാപ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മലയാളത്തിലെ ആദ്യത്തെ കാര്‍ഷിക വാട്സാപ് ചാനല്‍ എന്റെകൃഷി ആരംഭിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാനും ആവശ്യക്കാര്‍ക്ക് സുരക്ഷിത കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങുവാനും 24×7 ഓണ്‍ലൈന്‍ വിപണിയൊരുക്കുന്ന entekrishi.com ആണ് ചാനല്‍…

സുക്കിനി: കൃഷിരീതി മുതല്‍ കിലോയ്ക്കുകിട്ടുന്ന വില വരെ അറിയാം

സുക്കിനി (Zucchini ) വെള്ളരിയുടെ കുടുംബത്തില്‍പെട്ട ഒരു വള്ളിച്ചെടിയാണ്. Cucurbita pepo എന്നാണ് ശാസ്ത്രീയനാമം. അമേരിക്കക്കാരിയാണ് സുക്കിനി. എന്നാല്‍ ജനപ്രിയപച്ചക്കറിയായി വളര്‍ത്തിയെടുത്തത് 1800കളുടെ തുടക്കത്തില്‍ ഇറ്റലിയിലാണ്. സുക്കിനി കേരളത്തിന്റെ ഭക്ഷണമേശയിലെത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ല.ഗള്‍ഫ് വഴിയാണ് സുക്കിനി…

അതിഥി പോര്‍ട്ടല്‍ : അതിഥിത്തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ഇന്നു തുടക്കം

അതിഥിത്തൊഴിലളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന കര്‍ഷകര്‍ ശ്രദ്ധിക്കുക. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് ഇന്ന് തുടക്കമായി. ഇതിനായി ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ ആഹ്വാനം. പോർട്ടലിൽ ഒരു…

പ്രാദേശിക നെല്ലുത്പാദനത്തിൽ സ്വയംപര്യാപ്ത നേടാനൊരുരുങ്ങി മറ്റത്തൂർ

കേരളകര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്പിന്റെ പ്രതീകമാവുകയാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍. നെല്ലുൽപാദനരംഗത്ത് സ്വയംപര്യാപ്തതയുടെ മാതൃകയായി മറ്റത്തൂർ മട്ട വിപണിയിലെത്തിച്ചിരിക്കുകയാണ് ഇവര്‍. സമഗ്ര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി മറ്റത്തൂർ കൃഷിഭവന്റെയും ത്രിതലപഞ്ചായത്തിന്റെയും സഹായത്തോടെ‌ സൗജന്യമായി വിത്തും വളവും കൂലിച്ചെലവും…

കാര്‍ഷികസര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്സില്‍ ഇപ്പോള്‍ ചേരാം

കര്‍ഷകര്‍ക്കും കൃഷിസ്നേഹികള്‍ക്കും പഠനാവസരം. ഇപ്പോള്‍ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠനകേന്ദ്രത്തിലൂടെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിനു (MOOC) ചേരാം. “ജൈവജീവാണുവളങ്ങള്‍” എന്ന വിഷയത്തിലാണ് പുതിയ ബാച്ചിന്റെ കോഴ്സ് നടക്കുക. 2023 ജൂലൈ 24 ന് ക്ലാസ്…

പെറ്റ്ഷോപ്പുകള്‍ക്കും ഇനി നിയമം

അരുമമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കും ഇനി നിയമം ബാധകമാകുന്നു. വളർത്തുമൃഗങ്ങളെ വഴിയിലുപേക്ഷിക്കുന്നതു തടയാനും മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും ഇതുമൂലം കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഭാരതസര്‍ക്കാരിന്റെ ഡോഗ് ബ്രീഡിംഗ് ആൻഡ് മാർക്കറ്റിംഗ് നിയമങ്ങളും (2017) പെറ്റ് ഷോപ്പ്…

അലങ്കാരമത്സ്യം ഇപ്പോള്‍ മനസിനും സന്തോഷം, പോക്കറ്റിനും സന്തോഷം.

കോവിഡിനുശേഷം വലിയ മാറ്റങ്ങള്‍ പല മേഖലയിലും നടന്നിട്ടുണ്ട്. അതിലൊരെണ്ണം നിങ്ങളില്‍ എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. അലങ്കാരമത്സ്യക്കൃഷിയിലുണ്ടായ വന്‍കുതിപ്പാണ് അത്. കോവിഡിനെ തുടർന്ന് കനത്ത നഷ്ടത്തിലായ ഈ മേഖലയെ പോസിറ്റീവായി ഉണര്‍ത്തിയെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച…

എക്സോട്ടിക് വളര്‍ത്തുമൃഗങ്ങളുടെ വിപണിക്ക് ഏറെ സാധ്യതകള്‍

വളര്‍ത്തുമൃഗങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറുകയാണ്. പട്ടിയും പൂച്ചയും വീട് വാണിരുന്ന കാലത്തുനിന്ന് ഇന്ന് നാം ഏറെമാറി. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള അരുമകള്‍ നമ്മുടെ വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഒട്ടകപ്പക്ഷി മുതല്‍ പെരുമ്പാമ്പ് വരെ അതില്‍പ്പെടുന്നു.…

ഇപ്പോള്‍ മണ്ണിനെ അറിയാന്‍ മൊബൈല്‍ നോക്കിയാല്‍ മതി

മണ്ണ് പരിശോധനയ്ക്ക് ഇപ്പോള്‍ കൃഷിഭവനും ലാബും കയറിയിറങ്ങേണ്ട കാര്യമില്ല. ഒരു മൊബൈലുമായി നേരേ പറമ്പിലേക്ക് ഇറങ്ങിയാല്‍മതി. മണ്ണ് പര്യവേഷണകേന്ദ്രവും കേരള സംസ്ഥാന കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍…