Menu Close

എന്റെകൃഷി: മലയാളത്തിലെ ആദ്യത്തെ വാട്സാപ് ചാനല്‍

വാട്സാപ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മലയാളത്തിലെ ആദ്യത്തെ കാര്‍ഷിക വാട്സാപ് ചാനല്‍ എന്റെകൃഷി ആരംഭിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാനും ആവശ്യക്കാര്‍ക്ക് സുരക്ഷിത കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങുവാനും 24×7 ഓണ്‍ലൈന്‍ വിപണിയൊരുക്കുന്ന entekrishi.com ആണ് ചാനല്‍ അവതരിപ്പിക്കുന്നത്. ഉല്പന്നവിവരങ്ങള്‍, കൃഷിരീതികള്‍, കാര്‍ഷികോല്പന്നങ്ങളുടെ സവിശേഷതകള്‍, കാര്‍ഷികവാര്‍ത്തകള്‍, നേരമ്പോക്കുകള്‍.. അങ്ങനെ കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം ചാനലിലുണ്ടാകും.
2014 മലയാളത്തില്‍ ആദ്യമായുണ്ടയാ കാര്‍ഷികപോര്‍ട്ടലും എന്റെകൃഷിയാണ്. ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷനാണ് ഇതിന്റെ സംഘാടകര്‍.
എന്റെകൃഷി വാട്സാപ് ചാനലിലേക്കുള്ള ലിങ്ക്:
https://whatsapp.com/channel/0029Va4qeph6RGJ8KQwMrC0K