തൃശൂര്, എളവള്ളി കൃഷിഭവനില് ടിഷ്യുക്കള്ച്ചര് വാഴത്തൈകള് വിതരണം ചെയ്തു. സംസ്ഥാന സര്ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. സ്വര്ണ്ണമുഖി വിഭാഗത്തില്പ്പെട്ട 350 ടിഷ്യൂക്കള്ച്ചര് വാഴത്തൈകളും ഞാവല്, നാരകം, നെല്ലി, മാവ്, മാതളം…
സുക്കിനി (Zucchini ) വെള്ളരിയുടെ കുടുംബത്തില്പെട്ട ഒരു വള്ളിച്ചെടിയാണ്. Cucurbita pepo എന്നാണ് ശാസ്ത്രീയനാമം. അമേരിക്കക്കാരിയാണ് സുക്കിനി. എന്നാല് ജനപ്രിയപച്ചക്കറിയായി വളര്ത്തിയെടുത്തത് 1800കളുടെ തുടക്കത്തില് ഇറ്റലിയിലാണ്. സുക്കിനി കേരളത്തിന്റെ ഭക്ഷണമേശയിലെത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ല.ഗള്ഫ് വഴിയാണ് സുക്കിനി…
മഴക്കാലത്ത് ജാതിയില് കായഴുകല്, ഇലപൊഴിച്ചില് എന്നീ രോഗങ്ങള് വരാന് സാധ്യതയുണ്ട്യ മുന്കരുതലായി രണ്ടു കിലോ ട്രൈക്കോഡര്മ, 90 കിലോ ചാണകപ്പൊടിയും 10 കിലോ വേപ്പിന്പിണ്ണാക്കുമായി കൂട്ടികലര്ത്തി ആവശ്യത്തിന് ഈര്പ്പം നിലനില്ക്കത്തക്കവണ്ണം രണ്ടാഴ്ച്ചവെച്ച മിശ്രിതത്തില് നിന്ന്…
ഇഞ്ചിയില് കാണുന്ന മൂടുചീയല് രോഗം നിയന്ത്രിക്കാന് തടത്തില് കാണുന്ന അഴുകിയ മൂട് പിഴുതെടുത്ത് നീക്കം ചെയ്ത് ഒരു ശതമാനം ബോര്ഡോമിശ്രിതം കൊണ്ട് കുതിര്ക്കുക. കൂടാതെ ട്രൈക്കോഡെര്മ്മ, സ്യൂഡോമോണാസ് തുടങ്ങിയ മിത്രജീവാണുക്കളുടട കള്ച്ചറുകളില് ഏതെങ്കിലുമൊന്ന് ചേര്ക്കുന്നത്…
തെങ്ങിന്തോപ്പില് ഇടയിളക്കുന്നത് കളനിയന്ത്രണത്തിനും തുലാമഴയില് നിന്നുള്ള വെള്ളം മണ്ണിലിറങ്ങുന്നതിനും സഹായിക്കും.തെങ്ങിന്റെ കൂമ്പോലയ്ക്കുചുറ്റുമുള്ള ഓലകള് മഞ്ഞളിക്കുന്നുണ്ടെങ്കില് ശ്രദ്ധിക്കണം. കൂമ്പുചീയല് രോഗമാകാം.കാല് കേടുവന്ന കൂമ്പോലകള് വെട്ടി മാറ്റി മണ്ടയുടെ അഴുകിയ ഭാഗങ്ങള് വൃത്തിയാക്കി ബോര്ഡോക്കുഴമ്പ് പുരട്ടണം. വെള്ളം…
മുണ്ടകന്കൃഷി ഇറക്കാത്ത സ്ഥലത്ത് പച്ചക്കറികള് നടാം. മുളക്, വഴുതിന, തക്കാളി എന്നിവയുടെ വിത്തുപാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള് നടാനായി ഉപയോഗിക്കാം. തൈകള് വൈകുന്നേരം നടുന്നതാണ് നല്ലത്. പാവല്, പടവലം, വെള്ളരി, കുമ്പളം,…
ജലലഭ്യതയനുസരിച്ച് മുണ്ടകന്ഞാറ് പൊടിഞാറ്റടിയായോ ചേറ്റുഞാറ്റടിയായോ തയ്യാറാക്കാം. ജലം ലഭിക്കുന്ന പ്രദേശങ്ങളില് ചേറ്റുഞാറ്റടിയാണ് ഉത്തമം. ഒരാഴ്ച്ച മുമ്പേ വിളയും എന്നതാണ് ഈ രീതിയുടെ ഗുണം. നല്ല വളക്കൂറും നീര്വാര്ച്ചയും ജലസേചന സൗകര്യവുമുള്ള സ്ഥലം വേണം ഞാറ്റടിയ്ക്കായി…
കേരള കാര്ഷികസര്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന് സെന്ററില് പ്രവര്ത്തിച്ചുവരുന്ന ഭക്ഷ്യസംസ്കരണശാലയില് പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്ദ്ധിതോല്പ്പന്നങ്ങളാക്കി നല്കുന്നു. പച്ചക്കറികള് കൊണ്ടുളള കൊണ്ടാട്ടങ്ങള് (പാവല്, വെണ്ടക്ക, പയര്), പൊടികള് വിവിധതരം അച്ചാറുകള്,…
പ്രധാനമന്ത്രി കിസാന് സമ്മാന്നിധി പദ്ധതിയില് ആനുകൂല്യം ലഭിക്കാത്തവര്ക്ക് തപാല്വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര് സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന് അവസരം. സെപ്റ്റംബര് 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള് വഴി ആധാര്…
കണ്ണൂര് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില് 2023 സെപ്റ്റംബര് 25ന് പോത്ത് വളര്ത്തലിൽ പരിശീലനം നല്കുന്നു. താല്പര്യമുള്ള കണ്ണൂര്, കാസര്കോട്, കോഴിക്കോട് ജില്ലകളിലെ കര്ഷകര് സെപ്റ്റംബര് 23ന് മുമ്പ് രജിസ്റ്റര് ചെയ്യണം. ഫോണ്: 04972 763473