Menu Close

കേരള കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാം

കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള സെന്റർ ഫോർ ഇ-ലേണിംഗിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) നെ തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജനുവരി 17 ന് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ രാവിലെ 9.00 നും അഭിമുഖം രാവിലെ 10.00 നും ആരംഭിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം കൃത്യസമയത്ത് തൃശൂർ വെള്ളാനിക്കരയിലെ സെന്റർ ഫോർ ഇ-ലേണിംഗിൽ എത്തിച്ചേരണം.
യോഗ്യതകൾ – അപേക്ഷകർ കുറഞ്ഞത് 55% മാർക്കോടെ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അംഗീകരിച്ച അഗ്രികൾച്ചറൽ എക്സ്റ്റൻഷനിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഐ.സി.എ.ആർ നടത്തുന്ന നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി നേടിയവർക്ക് പങ്കെടുക്കാം. അപേക്ഷകന്റെ പ്രായം ജനുവരി 1-ന് 50 വയസ്സിന് മുകളിൽ ആയിരിക്കരുത്. (എസ്‌സി/എസ്‌ടി/ഒബിസി, ഭിന്നശേഷി വിഭാഗങ്ങൾ എന്നിവർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും).
കൂടുതൽ വിവരങ്ങൾക്കായി https://kau.in/announcement/25384 സന്ദർശിക്കുക.