Menu Close

‘നഴ്സറി പരിപാലനവും പ്രജനന രീതികളും’ വിഷയത്തിൽ പരിശീലനം

കേരള കാർഷിക സർവകലാശാല ഇൻസ്ട്രക്ഷണൽ ഫാം, വെള്ളാനിക്കരയിൽ ‘നഴ്സറി പരിപാലനവും പ്രജനന രീതികളും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ പ്രവർത്തി പരിചയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പങ്കെടുക്കുന്നതിനുള്ള ഫീസ് 2500 രൂപയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കാർഷിക സർവകലാശാല സർട്ടിഫിക്കറ്റ് നൽകുന്നതാണ്.. ഫോൺ – 0487-2961457