Menu Close

Tag: kerala

തരിശ് നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം നടത്തി

കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ സ്തുതിക്കാട് പാടശേഖരത്തില്‍ തരിശ് നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു.

രണ്ടാം കൃഷി വിളവെടുപ്പ്; കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കും-മന്ത്രി പി.പ്രസാദ് നെല്ല് കൊയ്ത ഉടന്‍ തന്നെ ശേഖരിക്കും.

ആലപ്പുുഴ, കുട്ടനാട് ഉൾപ്പെടെയുള്ള പാടങ്ങളിലെ രണ്ടാം നെൽകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താനും കൊയ്ത ഉടന്‍ തന്നെ സംഭരണത്തിന് നടപടി സ്വീകരിക്കാനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും…

തരൂരില്‍ കൊയ്ത്ത് യന്ത്രത്തിന് വാടക നിശ്ചയിച്ചു.

തരൂര്‍ നിയോജകമണ്ഡലത്തില്‍ പി.പി. സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ സമൃദ്ധിയിലൂടെ കൊയ്ത്ത് യന്ത്രത്തിന് വാടക നിശ്ചയിച്ചു. മണിക്കൂറിന് 2200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മണ്ഡലത്തിലെ ഓരോ ഗ്രാമപഞ്ചായത്തില്‍നിന്നും രണ്ട് പ്രതിനിധികളെ…

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഫിഷറീസ് വകുപ്പ് കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷം മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം നടന്നു. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി മത്സ്യ…

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2023 ഒക്ടോബർ 4,5,6 തീയതികളിൽ ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിങ് നടത്തും. രാവിലെ 9 മണിക്ക് സിറ്റിങ് ആരംഭിക്കും. ഹിയറിങ്ങിനു ഹാജരാകാൻ നോട്ടീസ്…

തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം

റബ്ബര്‍ബോര്‍ഡ് തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം 2023 ഒക്ടോബര്‍ 04 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഫോൺ – 9447710405വാട്സ്ആപ്പ് –…

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 30, 31 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. ഫോണ്‍ – 0471-2732918.

പോത്തുകുട്ടി പരിപാലനത്തിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 16 ന് പോത്തുകുട്ടി പരിപാലനം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471-2732918

WCT തെങ്ങിൻ തൈകൾ വില്പനയ്ക്ക്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈ ആയ WCT യുടെ വലിയ തൈകള്‍ 110 രൂപ നിരക്കില്‍ ലഭ്യമാണ്. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ –…

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോർഡ്: കുടിശിക നിവാരണ അദാലത്ത്

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 5,7 തീയതികളില്‍ നിലമേല്‍ പഞ്ചായത്തിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അംശദായമടക്കുന്നതിനും, പുതിയതായിചേരാനും അവസരം. കുടിശികയടക്കാന്‍ ആധാര്‍ പകര്‍പ്പ് കരുതണം. ഫോണ്‍ – 9746822396, 0474 2766843.