Menu Close

സുഗന്ധവിളകളുടെ പ്രജനന രീതികളും നഴ്സറി പരിപാലനവും: പരിശീലനം

കേരള കാർഷിക സർവ്വകലാശാല തോട്ടസുഗന്ധവിള വിഭാഗവും കോഴിക്കോട് ആസ്ഥാനമായുള്ള ഡയറക്ടറററ്റ് ഓഫ് സ്പൈസസ് ആൻഡ് അരീക്കനട്ട് ഉം സംയുക്തമായി 2024 ജനുവരി 24, 25 തിയ്യതികളിൽ ‘”സുഗന്ധവിളകളുടെ പ്രജനന രീതികളും നഴ്സറി പരിപാലനവും” എന്ന വിഷയത്തിൽ വെള്ളാനിക്കര കാർഷിക കോളേജിൽ വെച്ച് പരിശീലന പരിപാടി നടത്തുന്നു. തൃശൂർ ജില്ലയിലോ സമീപ ജില്ലകളിലോ ഉള്ള കർഷകരും സംരംഭകരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ, വെള്ളാനിക്കര കാർഷിക കോളേജ് തോട്ടസുഗന്ധവിള വിഭാഗത്തിൽ നേരിട്ടു എത്തി മുൻ‌കൂർ രജിസ്റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75 പേർക്ക് മാത്രമായി പരിശീലനം നിജപെടുത്തുന്നതാണ്.
വിളിക്കേണ്ട നമ്പർ : 8078757361
രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട സമയം: 9 AM to 4 PM