Menu Close

Tag: agriculture

ജൈവ കൃഷിയെക്കുറിച്ച് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ” എന്ന വിഷയത്തിൽ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിച്ചു വരുന്നു. ഈ…

കൊക്കോയെ പരിപാലിക്കാം

വരൾച്ചയെ പ്രതിരോധിക്കാൻ കഴിവില്ലാത്ത ഇനങ്ങൾ ആണെങ്കിൽ കൊക്കോയെ സംബന്ധിച്ച് വേനൽക്കാലപരിചരണം അത്യാവശ്യമാണ്.• ചെടികളെ നിലനിർത്തുന്നതിന് ആഴ്ചയിൽ കുറഞ്ഞത് ഒരു നനയെങ്കിലും (200ലിറ്റർ) വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. മൈക്രോസ്പ്രിംഗ്ലർ, കണികജലസേചനം തുടങ്ങിയവ ഉപയോഗിക്കുന്നതുവഴി ജലത്തിന്റെ അളവ്…

വേനലില്‍ ഏലത്തിനുള്ള ശുശ്രൂഷ

• തണൽ ക്രമീകരണംതണൽകുറവുള്ള തോട്ടങ്ങളിൽ പച്ചനിറത്തിലുള്ള 50% ൽ കുറയാത്ത കാർഷികവൃത്തിക്ക് അനുയോജ്യമായ തണൽ വലകളുപയോഗിക്കുക. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന തോട്ടങ്ങളില്‍ വേനല്‍ക്കാലത്ത് 60% തണല്‍ ക്രമീകരിക്കുന്നത് നന്ന്‍.• ജലസേചനംജലസേചനം സാധ്യമാകുന്നിടത്തെല്ലാം ഹോസ് ഉപയോഗിച്ച്…

കിഴങ്ങുവർഗ്ഗ വിളകൾക്കുള്ള പരിചരണം

കാലാവസ്ഥാവ്യതിയാനവും വരൾച്ചയും ചെറുക്കാനുള്ള കഴിവ് പൊതുവേ കാണുന്ന വിളകളാണ് കിഴങ്ങുവർഗ്ഗങ്ങള്‍. മരച്ചീനി ഉണക്കുസമയത്ത് ഇലകൾ കൊഴിക്കുന്നത് ചെടികളിൽനിന്നുളള ജലനഷ്ടംകുറച്ച് വരണ്ടകാലാവസ്ഥയെ അതിജീവിക്കാനുള്ള തനതായ പൊരുത്തപ്പെടലാണ്.ശ്രദ്ധിക്കേണ്ടവ• പയർവർഗ്ഗ, പച്ചിലവർഗ്ഗവിളകൾ ഇടവിളയായി കൃഷിചെയ്യുക.• തടങ്ങളിൽ മണ്ണുകയറ്റിക്കൊടുക്കുക. അവശ്യ…

പച്ചക്കറി വിളകൾക്ക് കൂടുതല്‍ ശ്രദ്ധവേണം

മറ്റു വിളകളെപ്പോലെ പച്ചക്കറികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴിയാറില്ല. സ്ഥലമില്ലാത്തവർക്കും വെള്ളക്ഷാമം കാരണം കൃഷി ചെയ്യാനാവാത്തവർക്കും തിരിനന തിരഞ്ഞെടുക്കാം. പി.വി.സി പൈപ്പുകൾ വഴി ചെടി നട്ട ഗ്രോബാഗിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്ന ഈ സമ്പ്രദായത്തിൽ നനയ്ക്കായി പ്രത്യേക…

പപ്പായ ഇല സത്ത് തയ്യാറാക്കുന്ന വിധം

ഇലതീനി പുഴുക്കളെ അകറ്റാൻ ഫലപ്രദമായി പപ്പായ ഇല സത്ത് ഉപയോഗിക്കാം.തയ്യാറാക്കാനായി 100 മില്ലി ലിറ്റർ വെള്ളത്തിൽ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. ഇല അടുത്ത ദിവസം…

വെളുത്തുള്ളി മുളക് സത്ത് ഉണ്ടാക്കാം

വെളുത്തുള്ളി മുളക് സത്ത് കായിച്ച, തണ്ട് തുരപ്പൻ, ഇലച്ചാടികൾ, പുഴുക്കൾ എന്നിവയെ നിയന്ത്രിക്കും. തയ്യാറാക്കാനായി ആദ്യം വെളുത്തുള്ളി 50 ഗ്രാം, 100 മില്ലി ലിറ്റർ വെള്ളത്തിൽ കുതിർക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞ്…

ഇഞ്ചിപ്പുൽ വിത്തുകൾ വില്പനയ്ക്ക്

കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലയിലെ ഓടക്കാലിയിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ ഇഞ്ചിപ്പുല്ല് വിത്തുകൾ കിലോയ്ക്ക് 3700 രൂപ എന്ന നിരക്കിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഫോൺ: 97744943832, 8075169701

തെങ്ങിന് ഇൻഷുറൻസ് പരിരക്ഷ

പ്രകൃതി ക്ഷോഭം, രോഗ കീടാക്രമണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങൾക്ക് അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ മുഖേന ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഇൻഷുർ ചെയ്യാൻ വേണ്ട തെങ്ങുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം 10 ആണ്.…

2026 അന്താരാഷ്ട്ര വനിതാകര്‍ഷകവര്‍ഷം : പെണ്‍കരുത്തിന് കരുതലും അംഗീകാരവും

2026 അന്താരാഷ്ട്ര വനിതാകർഷകവർഷമായി ആചരിക്കുവാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചു.കൃഷിയിലും ഭക്ഷണോല്പാദനത്തിലും ലോകമെമ്പാടും സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് അംഗീകാരവും പൊതുസമ്മതിയും ലഭിക്കുവാന്‍ ഈ വര്‍ഷാചരണം ഉപകരിക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. അമേരിക്കയുടെ യുഎസ്ഡി എ ആണ്…