Menu Close

ജൈവ കൃഷിയെക്കുറിച്ച് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ” എന്ന വിഷയത്തിൽ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിച്ചു വരുന്നു. ഈ കോഴ്സിന്റെ രണ്ടാമത്തെ ബാച്ചിലേക്കായി പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 100 രൂപയും രജിസ്ട്രേഷൻ സ്വീകരിക്കുന്ന പക്ഷം കോഴ്സ് ഫീസ് 4000 രൂപയും അടക്കേണ്ടതാണ്. (മേൽ തുകകൾ തിരികെ നൽകുന്നതല്ല.) ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നല്കുന്നതാണ്. ജൈവ ഫാമുകളിലെ ജോലിക്കും സംരംഭങ്ങൾക്കും ഈ കോഴ്സ് വഴിയൊരുക്കും. ഫോൺ : 0487-2371104, വെബ് സൈറ്റ് : https://cti.kau.in/