കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ (കെയ്കോ) കീഴില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എ.ഐ.ടി.ഐ) സര്‍ക്കാര്‍ അംഗീകാരമുള്ള ഓപ്പറേഷന്‍ & മെയിന്‍റനന്‍സ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെഷീനറീസ് എന്ന രണ്ട്…
തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്തംബര്‍ 18 മുതല്‍ 30 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് വൈകുന്നേരം…
തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക. പാര്‍സല്‍ ആയും എത്തിച്ചു തരുന്നതാണ്
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ശീതകാലകിഴങ്ങുവിളകളായ കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കൃഷി ചെയ്യുന്നത്. നേരിട്ട് വിത്തുപാകി വളര്‍ത്തുന്ന വിളകളാണിത്. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതികവിജ്ഞാനകേന്ദ്രത്തില്‍ അത്യുല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍തൈയായ കേരഗംഗയുടെ വലിയ തൈകള്‍ (മൊത്തം 500 എണ്ണം) ലഭ്യമാണ്. വില 300/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല
കോട്ടയം ജില്ലാപഞ്ചായത്തിന്റെ ഗ്രാമസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് 45 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപ നിരക്കില്‍ 2023 സെപ്തംബര്‍ 18തിങ്കള്‍ രാവിലെ 10 മണിയ്ക്ക്…
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ 2023 സെപ്തംബര്‍ 14, 15 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5.00 മണി വരെ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കി…
കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2023 സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ നടക്കും. താല്‍പര്യമുള്ളവര്‍ക്ക്…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിശീലന പരിപാടികള്‍ 2023 സെപ്റ്റംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്നു. 15 ന് കേക്കുനിര്‍മാണവും അലങ്കാരവും, 19 ന് മുട്ടക്കോഴിവളര്‍ത്തല്‍, 20 ന് അലങ്കാരമത്സ്യകൃഷി,…
ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കര്‍ഷകരിലെ തുടക്കക്കാരായ സംരംഭകര്‍ക്കായി, പരമാവധി 100 പേര്‍ക്ക്, ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ LMTC ഡെപ്യൂട്ടി ഡയറക്ടര്‍മായി 9447033241 എന്നാ ഫോണ്‍…