Menu Close

Tag: വാര്‍ത്താവരമ്പ്

വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി 2023- 24 പ്രകാരം നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍, ധാതുലവണ വിതരണം, പ്രത്യേക കന്നുക്കുട്ടി പരിപാലനം എന്നീ പദ്ധതികളുടെ അപേക്ഷയും രേഖകളും ഗുണഭോക്തൃ വിഹിതവും (മുട്ടക്കോഴി വളര്‍ത്താന്‍)…

കൃഷി നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം

കര്‍ഷകര്‍ക്ക് കൃഷി വകുപ്പിന്‍റെ എയിംസ് പോര്‍ട്ടല്‍ വഴി കൃഷി നാശനഷ്ടങ്ങള്‍ക്ക് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അതിനായി എയിംസ് പോര്‍ട്ടലില്‍ (www.aims.kerala.gov.in) ലോഗിന്‍ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളെയും സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്ത്…

ചെമ്പട്ടി ഊരിൽ നവീകരിച്ച കാലിത്തൊഴുത്ത് കൈമാറ്റവും റബ്ബർമാറ്റ് – കാലിത്തീറ്റ വിതരണവും നടത്തി

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാ​ഗമായി യൂണിവേഴ്സിറ്റി ദത്തെടുത്ത ​ചുണ്ടേൽ ചെമ്പട്ടി ഊരിൽ നവീകരിച്ച കാലിത്തൊഴുത്ത് കൈമാറ്റവും റബ്ബർ മാറ്റ്, കാലിത്തീറ്റ വിതരണവും നടന്നു. ഇതിന്റെ ആദ്യഘട്ടമായി…

നെല്ല് സംഭരണം തുടർ ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

നെല്ല് സംഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ മന്ത്രസഭാ ഉപസമിതി യോഗത്തിൽ തീരുമാനമായി. കൊയ്ത് കഴിഞ്ഞിരിക്കുന്ന നെല്ല് താമസം കൂടാതെ സംഭരിക്കുവാനും കർഷകർക്ക് എത്രയും വേഗം സംഭരണ വില നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനായി കേരള…

കുടിശികനിവാരണ അദാലത്ത് തീയതി നീട്ടി

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 ഒക്ടോബര്‍ 31വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍ പിഴ…

എടവിലങ്ങിലെ പൊതു കുളങ്ങളില്‍ കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങൾ

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് ഗ്രാമ പഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപിച്ചു. നിലവില്‍ മത്സ്യകൃഷിക്ക് അനുയോജ്യമായ പൊതുകുളങ്ങളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 800 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ്…

ഓരുജലക്കൂട് മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം

പി.എം.എം.എസ്.വൈ. 2023-2024 പദ്ധതിയിൽ ഓരുജലക്കൂട് മത്സ്യക്കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾക്ക്/ സ്വയം സഹായസംഘങ്ങൾക്ക്/ ഗ്രൂപ്പുകൾക്ക്/ കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയാണ് പദ്ധതി തുക. തുകയുടെ 40 ശതമാനം ജനറൽ…

എലിക്കുളത്ത് നെൽ വിത്ത് വിതരണം ചെയ്തു

കോട്ടയം, എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലേക്ക് നെൽകൃഷിക്കായുള്ള നെൽ വിത്ത് വിതരണം ചെയ്തു. എലിക്കുളം റൈസ് എന്ന ബ്രാന്റിലുള്ള അരി കാപ്പുകയം പാടശേഖരത്താണ് ഉത്പാദിപ്പിക്കുന്നത്. ഉമ ഇനത്തിൽ പെട്ട 1400 കിലോഗ്രാം വിത്താണ് സൗജന്യമായി…

‘കൊക്കോ കൃഷിയും സംരക്ഷണവും’: സെമിനാർ

‘കൊക്കോ കൃഷിയും സംരക്ഷണവും’ എന്ന വിഷയത്തില്‍ സെമിനാർ 2023 ഒക്ടോബര്‍ 28 ന് കേരള കാര്‍ഷിക സര്‍വ്വകലാശാല, തൃശ്ശൂര്‍, കൊക്കോ റിസര്‍ച്ച് സെന്‍ററില്‍ വച്ച് നടത്തുന്നു. ഫോൺ – 9400851099

ശാസ്ത്രീയ ചിപ്പിക്കൂണ്‍ കൃഷിയിൽ പരിശീലനം

ആലപ്പുഴ ജില്ലിയിലെ കായംകുളം  കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 26 രാവിലെ 9.30ന്  ‘ശാസ്ത്രീയ ചിപ്പിക്കൂണ്‍ കൃഷി’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഹെഡ്,…