Menu Close

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ് ആരംഭിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ആരംഭിച്ചു 2024 ജനുവരി 18 മുതൽ ജനുവരി 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.
പുതുതായി അംഗത്വം എടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങിൽ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ – 0471 2729175, 8075649049.

തീയതിയും സ്ഥലവും
ജനുവരി 18 – വെള്ളറട, അമ്പൂരി വില്ലേജുകളിലെ സിറ്റിങ് വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിൽ
ജനുവരി 19 – കാഞ്ഞിരംകുളം, കരിങ്കുളം, തിരുപുറം വില്ലേജുകളിലെ സിറ്റിങ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ
ജനുവരി 20 – തൊളിക്കോട്, വിതുര വില്ലേജുകളിലെ സിറ്റിങ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ.
ജനുവരി 22 – ഇളമ്പ, മുദാക്കൽ വില്ലേജുകളിലെ സിറ്റിങ് മുദാക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ
ജനുവരി 23 – കരകുളം, അരുവിക്കര വില്ലേജുകളിലെ സിറ്റിങ് കരകുളം ബാങ്ക് ഓഡിറ്റോറിയത്തിൽ
ജനുവരി 24 – അണ്ടൂർക്കോണം,അയിരൂർപ്പാറ, കീഴ്‌തോന്നയ്ക്കൽ വില്ലേജുകളിലെ സിറ്റിങ് പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.
ജനുവരി 25 – അഴൂർ, ശാർക്കര, കിഴുവിലം,ആറ്റിങ്ങൽ, കീഴാറ്റിങ്ങൽ, അവനവഞ്ചേരി, ചിറയിൻകീഴ്, അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം, മണമ്പൂർ, ഇടയ്‌ക്കോട് വില്ലേജുകളിലെ സിറ്റിങ് കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ
ജനുവരി 27 – വഞ്ചിയൂർ, കടകംപള്ളി, മുട്ടത്തറ, തൈക്കാട്, മണക്കാട്, പേട്ട വില്ലേജുകളിലെ സിറ്റിങ് കടകംപള്ളി സോണൽ ഓഫീസിൽ
ജനുവരി 29 – നേമം , പള്ളിച്ചൽ വില്ലേജുകളിലെ സിറ്റിങ് പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ നടക്കും.