Menu Close

എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു

പെരുമാട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ എ.എച്ച് സി.ഇ.എഫ് പദ്ധതി പ്രകാരം മുട്ടക്കോഴിയും കൂടും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ റിഷാ പ്രേംകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഒരാൾക്ക് 20 കോഴി വീതം അഞ്ച് പേരടങ്ങുന്ന നാല് ഗ്രൂപ്പുകൾക്കാണ് കോഴിയും കൂടും വിതരണം ചെയ്തത്.