Menu Close

News

കേരളത്തിനു കുതിക്കാന്‍ കാബ്കോയുടെ കരുത്ത്

കേരളത്തില്‍ ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) (KABCO) രൂപീകരിക്കുവാന്‍ സർക്കാർ തീരുമാനിച്ചു. ചിങ്ങം ഒന്നിന് കമ്പനി പ്രവര്‍ത്തനമാരംഭിക്കും. കൃഷിമന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…

മഴയാണ്, പാമ്പുകളെ സൂക്ഷിക്കണം

മഴ നമുക്ക് വരമാണെങ്കിലും മഴക്കാലത്ത് പലകാര്യങ്ങളില്‍ നമ്മുടെ കരുതല്‍ വേണം. അതിലൊന്നാണ് പാമ്പുകളെക്കുറിച്ചുള്ള ജാഗ്രത. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് അഞ്ഞൂറോളം ആളുകള്‍ പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. മഴക്കാലത്തും പറമ്പിലും വീട്ടിലുമായി…

കൃഷിയിലെ യന്ത്രവല്‍ക്കരണം ഇനി വിദൂരസ്വപ്നമല്ല

കൃഷിയെ സംബന്ധിച്ച അതിപുരാതനസങ്കല്പമാണ് എല്ലാം മനുഷ്യര്‍ ചെയ്യണമെന്നത്. അതിന് ആളെ കിട്ടാത്തതിന് നമ്മള്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കഠിനാധ്വാനം വേണ്ട പണികള്‍ ചെയ്യാന്‍ യന്ത്രങ്ങള്‍ വന്നാലേ ഏതു മേഖലയും രക്ഷപെടൂ. കൃഷിമേഖലയ്ക്കും ഇത് ബാധകമാണ്.…

പിഎംകിസാൻ പദ്ധതിയുടെ പതിനാലാം ഗഡു വിതരണം

പതിനാലാം ഗ‍ഡുവിതരണത്തിന്റെ ഉദ്ഘാടനം ജൂലൈ 27 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് രാജസ്ഥാനിലെ സിക്കാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അതിനുശേഷം രണ്ടായിരം രൂപ എത്തും. ഏകദേശം 8.5 കോടി…

തക്കാളിവില താഴെയിറങ്ങുമോ?

ആഴ്ചകളായി ഇന്ത്യയെയാകെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന തക്കാളിവിലക്കയറ്റത്തിന് താമസിയാതെ ശമനമാകുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തരുന്ന സൂചന. രാജ്യത്ത് തക്കാളി വില 250 രൂപയിലും ഉയര്‍ന്ന നാളുകളാണ് കടന്നുപോയത്. എന്നാല്‍ ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ…

കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷികപാക്കേജ്

കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടി കേരളത്തിലെ കൃഷിയുടെ ഭാവിയും മുഖച്ഛായയും മാറ്റിമറിക്കുന്ന വന്‍പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂല്യവർധിത കാർഷികമിഷന്റെ (VAAM) കീഴിൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പരിപാടികളാണ് തയ്യാറാകുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ്…

കാര്‍ഷികസര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്സില്‍ ഇപ്പോള്‍ ചേരാം

കര്‍ഷകര്‍ക്കും കൃഷിസ്നേഹികള്‍ക്കും പഠനാവസരം. ഇപ്പോള്‍ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠനകേന്ദ്രത്തിലൂടെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിനു (MOOC) ചേരാം. “ജൈവജീവാണുവളങ്ങള്‍” എന്ന വിഷയത്തിലാണ് പുതിയ ബാച്ചിന്റെ കോഴ്സ് നടക്കുക. 2023 ജൂലൈ 24 ന് ക്ലാസ്…

കൃഷിഭവന്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാം?

കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കൃഷിഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. 1987 ലാണ് കൃഷിഭവന്‍ രൂപംകൊണ്ടത്. അതിനുമുമ്പ് പലസ്ഥലത്തും നിലനിന്നിരുന്ന ഏലാപ്പീസുകളുടെ വികസിതരൂപമാണ് കൃഷിഭവനുകള്‍. കര്‍ഷകരുടെ വഴികാട്ടിയും ചങ്ങാതിയുമായി പലയിടങ്ങളിലും മാറുവാന്‍ അവിടുത്തെ കൃഷിഭവനുകള്‍ക്കായിട്ടുണ്ട്. കേരളസർക്കാരിന്റെ എല്ലാ…

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി : അറിയേണ്ടതെല്ലാം

കാലാവസ്ഥയോടും കീടങ്ങളോടും പലവിധ ജന്തുക്കളോടും പടവെട്ടിയാണ് കര്‍ഷകര്‍ കൃഷി പൂര്‍ത്തിയാക്കുന്നത്. വിത്തുനടുന്ന സമയം തൊട്ട് വിളവെടുക്കുന്നതിന്റെ തലേന്നുവരെ എപ്പോള്‍ വേണമെങ്കിലും വിള നശിക്കാം. ഈ അനിശ്ചിതത്വത്തില്‍ അവര്‍ക്ക് അല്പമെങ്കിലും ആശ്വാസമാണ് സംസ്ഥാന വിള ഇന്‍ഷുറന്‍സ്…

നെല്ല് സംഭരണം : കര്‍ഷകര്‍ക്കുള്ള 400 കോടി ശരിയായി

നെല്ലിന്റെ വിലയ്ക്കായി കര്‍ഷകര്‍ കാത്തരിക്കുന്ന അവസ്ഥ ഇല്ലാതാകുന്നു. 2022-23 സീസണിൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിയ്ക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി…