Menu Close

News

🌾 രാമച്ചക്കൃഷിക്ക് എല്ലാ സഹായവും

ചാവക്കാട് മേഖലയിലെ രാമച്ചക്കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും കൃഷിവകുപ്പിന്റെ ഘടകപദ്ധതികളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പുമന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നയൂര്‍ക്കുളം രാമച്ചക്കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്…

🌹അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ / ആടുവളര്‍ത്തല്‍ പരിശീലനം

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22 ന്അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍, 24 ന് ആട് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍പരിശീലനം. പരിശീലന സമയം രാവിലെ 10 മണി മുതല്‍ 5 മണി…

മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം

കുളനട പഞ്ചായത്ത് പരിധിയിലുള്ള സംരംഭകര്‍ക്കും പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 ന് കുളനട ഗ്രാമപഞ്ചായത്ത് ഹാളില്‍ സംരംഭകത്വ അവബോധ ക്ലാസ് നടത്തുന്നു. പ്രവാസികള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍,…

🌾 ദ് ടേസ്റ്റ് ഓഫ് തലയാഴം; മൂല്യ വർദ്ധിത ഭക്ഷ്യോത്പന്നങ്ങൾക്കു വിപണിയുമായി ജില്ലാപഞ്ചായത്ത്

തലയാഴത്ത് ടേസ്റ്റ് ഓഫ് തലയാഴം എന്ന പേരിൽ ആരംഭിച്ച കാർഷികമൂല്യവർദ്ധിത ഭക്ഷ്യോത്പന്നങ്ങളുടെ വിപണനകേന്ദ്രം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഭക്ഷ്യോത്പന്നങ്ങൾ തലയാഴം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെൽസിസോണിക്ക്…

🐂 പോളയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍; യോഗം ചേര്‍ന്നു

ജില്ലയിലെ ജലാശയങ്ങളിലെ പോളയില്‍നിന്ന് മൂല്യവര്‍ദ്ധിതഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാകളക്ടര്‍ ഹരിതാ വി കുമാറിന്റെ അദ്ധ്യക്ഷതയില്‍ ആലോചനായോഗം ചേര്‍ന്നു. പോളയില്‍നിന്ന് ജൈവവളം, കരകൗശലവസ്തുക്കള്‍, ബയോഗ്യാസ് , നെയ്ത്തുപായ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഒരു…

ഓണം ജില്ലാഫെയറില്‍ സ്റ്റാളുകള്‍ തുടങ്ങുന്നോ?

🐂ഓണത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് ഓഗസ്റ്റ് 19 മുതല്‍ 28 വരെ നടത്തുന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറിലേക്ക് സ്റ്റാളുകള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുള്ള സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങള്‍ ഓഗസ്റ്റ് 17 നകം സപ്ലൈകോ കൊല്ലം ഡിപ്പോ…

പൂവച്ചലില്‍ ഒന്നാന്തരം കാര്‍ഷികോപകരണ വിപണനകേന്ദ്രം തുറന്നു

പൂവച്ചൽ ആലമുക്ക് ജംഗ്ഷനില്‍ വെള്ളനാട് ബ്ലോക്ക് ഹോർട്ടികൾച്ചർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ഹോർട്ടികൾച്ചർ ഉപകരണ വിപണന കേന്ദ്രം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ സഹകരണപദ്ധതിയിൽ നിന്ന് മാനേജര്യൽ ഗ്രാന്റ് ഫണ്ടായി ലഭിച്ച…

ബാഹ്യപരാദങ്ങൾക്കെതിരെ കരുതൽ നടപടികൾ കൈക്കാള്ളുക.

മൃഗാശുപത്രിയിൽ ചാണകസാമ്പിൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയശേഷം മാത്രം ആവശ്യമെങ്കില്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയ്ക്കുള്ള മരുന്നുനല്കുക.ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിനജലം കലരാന്‍ ഇടയുള്ളതിനാല്‍അണുനാശിനി ചേര്‍ത്തു ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക.

ജൈവ കീടനാശിനികള്‍, ജൈവവളം ഇവ വില്പനയ്ക്ക്

തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674

സസ്യങ്ങളിലെ പ്രവര്‍ദ്ധനരീതികളുടെ പരിശീലനം

മണ്ണുത്തിയിലെ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്ന വിഷയത്തില്‍ ദ്വിദിന പ്രായോഗികപരിശീലന പരിപാടി ആഗസ്റ്റ് 18,19 തീയതികളില്‍. ഫീസ് 1,100 രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2023 ആഗസ്റ്റ് 16-നുമുമ്പായി ഓഫീസ് പ്രവൃത്തിസമയത്ത്…