Menu Close

സ്വാശ്രയ ബി.എസ്.സി (അഗ്രികൾച്ചർ) ന് ചേരാം

കേരള കാർഷിക സർവകലാശാലയ്ക്കു കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023- 24 അധ്യയനവർഷം മുതൽ സ്വാശ്രയരീതിയിൽ ആരംഭിക്കുന്ന ബി.എസ്.സി അഗ്രികൾച്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ 2024 ജനുവരി 3പകൽ 11മണിക്ക് തൃശൂർ, വെള്ളാനിക്കര, കേരള കാർഷിക സർവ്വകലാശാല ആസ്ഥാനത്തു സ്ഥിതിചെയ്യുന്ന കോളേജ് ഓഫ് ഫോറസ്റ്ററിയുടെ സെമിനാർ ഹാളിൽ വെച്ച് നടക്കും. 2023 വർഷത്തെ KEAM-NEET പ്രവേശന പരീക്ഷയിൽ മെഡിക്കൽറാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് പ്രസ്തുത കോഴ്സിന് അഡ്മിഷൻ എടുക്കാവുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ അന്വേഷണങ്ങൾക്ക്: 0487-243-8139