Menu Close

Category: തിരുവനന്തപുരം

വർക്കലയിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ വർക്കല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. വർക്കലയിലെ കാര്‍ഷിക പുരോഗതി…

കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ 2024 ജനുവരി മൂന്ന് മുതൽ 10 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം…

കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും

നവകേരള സദസ്സിന് മുന്നോടിയായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും സംഘടിപ്പിച്ചു. ചെമ്പഴന്തി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഓഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന 1500 ലധികം കർഷകരും കർഷക തൊഴിലാളികളും…

കേരഗ്രാമം പദ്ധതിയുടെയും കിസാന്‍ മേളയുടെയും ഉദ്ഘാടനം

ചിറയിന്‍കീഴ് മണ്ഡലം നവകേരള നിര്‍മ്മിതിയുടെ ഭാഗമായി കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘കേരഗ്രാമം’ പദ്ധതിയുടെയും ചിറയിന്‍കീഴ് ബ്ലോക്ക് തല കിസാന്‍ മേളയുടെയും ഉദ്ഘാടനം 2023 ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്…

കാര്‍ഷികപ്രദര്‍ശനം ശ്രീകാര്യം ഗവേഷണകേന്ദ്രത്തില്‍

ദേശീയ കാര്‍ഷികഗവേഷണ സ്ഥാപനങ്ങള്‍, കൃഷിവജ്ഞാനകേന്ദ്രങ്ങള്‍, കേരള കാര്‍ഷികസര്‍വ്വകലാശാല, സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, വിഎഫ്പിസികെ, ഫാര്‍മേഴ്സ് പ്രോഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കാര്‍ഷികപ്രദര്‍ശനം 2023 നവമ്പര്‍ 28, 29 തീയതികളില്‍ രാവിലെ 10 മണി…

ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ നെല്ലുത്പാദനക്ഷമത തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റേത് ചരിത്രനേട്ടം

കൃഷിവകുപ്പിന്റെയും വെള്ളായണി കാർഷികകോളേജിലെ സാങ്കേതികവിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ജനകീയപങ്കാളിത്ത നെൽകൃഷിപദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ ഉത്പാദനക്ഷമത കൈവരിച്ച് പുതുചരിത്രം രചിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരക്കണക്കുവകുപ്പ് തയാറാക്കിയ ജനകീയപങ്കാളിത്ത നെൽകൃഷിറിപ്പോർട്ട്…

ആറ്റിങ്ങല്‍ ബ്ലോക്ക് പ്രോജക്ട് ക്ലിനിക്കിലേക്ക് കാർഷിക സംരംഭകർക്ക് അപേക്ഷിക്കാം

സംസ്ഥാനകൃഷിവകുപ്പിന്റെ ഫാംപ്ലാൻ വികസനസമീപനം പദ്ധതിയുടെ ഭാഗമായി കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷികോത്പാദക സംഘങ്ങൾ, കർഷക ഉത്പാദകകമ്പനികൾ എന്നിവയ്ക്കായി ആറ്റിങ്ങൽ ബ്ലോക്ക് തലത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു. മൂല്യവർദ്ധിതോത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നീ മേഖലയിലുള്ള…

പരിശീലനത്തീയതി മാറ്റി

ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ചു നടത്തുന്ന ശാസ്ത്രീയമായ പശുപരിപാലനം പരിശീലനപരിപാടി 2023 നവംബര്‍ 25 മുതല്‍ 30 ആക്കി മാറ്റിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി നവമ്പര്‍ 24 വരെ നീട്ടി. കൂടുതലറിയാന്‍ താഴെയുള്ള…

കിഴങ്ങുവിളഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഇനി കേരള ഡിജിറ്റൽയൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രം

കേരള ഡിജിറ്റൽയൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രമായി തിരുവനന്തപുരത്തുള്ള കേന്ദ്രകിഴങ്ങുവിളഗവേഷണസ്ഥാപനത്തെ (സി.ടി.സി.ആർ.ഐ) അംഗീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് മീറ്റിങ്ങിലാണ് സി.ടി.സി.ആർ.ഐക്ക് അംഗീകാരം നൽകിയത്. സ്ഥാപനത്തിലെ ആറ് ശാസ്ത്രജ്ഞരെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി.ഗവേഷണ ഗൈഡുമാരായും അംഗീകരിക്കാൻ യൂണിവേഴ്സിറ്റി…

തിരുവനന്തപുരം മിൽമ ഡെയറി സന്ദർശിക്കാൻ അവസരം

ദേശീയ ക്ഷീര ദിനാഘോഷവുമായി ബന്ധപ്പെട്ട് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുങ്ങുന്നു. നവംബർ 26, 27 തീയതികളിൽ ഉപഭോക്താക്കൾക്കും വിദ്യാർത്ഥികൾക്കും മിൽമ തിരുവനന്തപുരം ഡെയറി സന്ദർശിക്കാവുന്നതാണ്.ക്ഷീരസഹകരണ സംഘങ്ങളിൽ നിന്ന്…