Menu Close

കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും

നവകേരള സദസ്സിന് മുന്നോടിയായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും സംഘടിപ്പിച്ചു. ചെമ്പഴന്തി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഓഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന 1500 ലധികം കർഷകരും കർഷക തൊഴിലാളികളും പങ്കെടുത്ത കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ സ്പീക്കറും മുൻ മന്ത്രിയുമായ എം. വിജയകുമാർ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ മുൻ കൃഷി മന്ത്രി വി. എസ് സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സർക്കാർ സ്ഥാപനങ്ങൾ , കൃഷിക്കൂട്ടങ്ങൾ, കർഷകർ, നവ സംരംഭകർ തുടങ്ങിയവരുടെ കാർഷിക പ്രദർശനവും വിപണനവും നടന്നു.