Menu Close

ചിറയിൻകീഴിലെ കാര്‍ഷിക പുരോഗതി

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ചിറയിൻകീഴിലെ കാര്‍ഷിക പുരോഗതി

✓ 182 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 80 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 9 നൂതന സംരംഭങ്ങൾ

✓ 3 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ RIDF ൽ ഉൾപ്പെടുത്തി വെയിലൂർ ഏലയുടെ അടിസ്ഥാന വികസനത്തിനായി 36 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ 2 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു

✓ 3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ RKVY ൽ ഉൾപ്പെടുത്തി പഴഞ്ചിറ ഏലയുടെ അടിസ്ഥാന വികസനത്തിന് 51.5 ലക്ഷം രൂപയുടെ പദ്ധതികൾ നടത്തി

✓ മംഗലപുരം സ്‌മാർട്ട് കൃഷിഭവൻ ആയി

✓ എല്ലാ പഞ്ചായത്തുകളിലും ആഴ്‌ച ചന്തകൾ ആരംഭിച്ചു