Menu Close

ആറ്റിങ്ങല്‍ ബ്ലോക്ക് പ്രോജക്ട് ക്ലിനിക്കിലേക്ക് കാർഷിക സംരംഭകർക്ക് അപേക്ഷിക്കാം

സംസ്ഥാനകൃഷിവകുപ്പിന്റെ ഫാംപ്ലാൻ വികസനസമീപനം പദ്ധതിയുടെ ഭാഗമായി കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷികോത്പാദക സംഘങ്ങൾ, കർഷക ഉത്പാദകകമ്പനികൾ എന്നിവയ്ക്കായി ആറ്റിങ്ങൽ ബ്ലോക്ക് തലത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു. മൂല്യവർദ്ധിതോത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നീ മേഖലയിലുള്ള സംരംഭകർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ അപേക്ഷ 2023 നവംബർ 23 ന് മുമ്പായി ആറ്റിങ്ങൽ ബ്ലോക്ക് പരിധിയിലെ കൃഷിഭവനിൽ നൽകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.