Menu Close

കാര്‍ഷികപ്രദര്‍ശനം ശ്രീകാര്യം ഗവേഷണകേന്ദ്രത്തില്‍

ദേശീയ കാര്‍ഷികഗവേഷണ സ്ഥാപനങ്ങള്‍, കൃഷിവജ്ഞാനകേന്ദ്രങ്ങള്‍, കേരള കാര്‍ഷികസര്‍വ്വകലാശാല, സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍, വിഎഫ്പിസികെ, ഫാര്‍മേഴ്സ് പ്രോഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കാര്‍ഷികപ്രദര്‍ശനം 2023 നവമ്പര്‍ 28, 29 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ തിരുവനന്തപുരം, ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നു. എല്ലാവര്‍ക്കും പ്രവേശനമുണ്ട്.