Menu Close

Category: വേനല്‍ക്കാലം

കൊക്കോയെ പരിപാലിക്കാം

വരൾച്ചയെ പ്രതിരോധിക്കാൻ കഴിവില്ലാത്ത ഇനങ്ങൾ ആണെങ്കിൽ കൊക്കോയെ സംബന്ധിച്ച് വേനൽക്കാലപരിചരണം അത്യാവശ്യമാണ്.• ചെടികളെ നിലനിർത്തുന്നതിന് ആഴ്ചയിൽ കുറഞ്ഞത് ഒരു നനയെങ്കിലും (200ലിറ്റർ) വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. മൈക്രോസ്പ്രിംഗ്ലർ, കണികജലസേചനം തുടങ്ങിയവ ഉപയോഗിക്കുന്നതുവഴി ജലത്തിന്റെ അളവ്…

വേനലില്‍ ഏലത്തിനുള്ള ശുശ്രൂഷ

• തണൽ ക്രമീകരണംതണൽകുറവുള്ള തോട്ടങ്ങളിൽ പച്ചനിറത്തിലുള്ള 50% ൽ കുറയാത്ത കാർഷികവൃത്തിക്ക് അനുയോജ്യമായ തണൽ വലകളുപയോഗിക്കുക. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന തോട്ടങ്ങളില്‍ വേനല്‍ക്കാലത്ത് 60% തണല്‍ ക്രമീകരിക്കുന്നത് നന്ന്‍.• ജലസേചനംജലസേചനം സാധ്യമാകുന്നിടത്തെല്ലാം ഹോസ് ഉപയോഗിച്ച്…

കിഴങ്ങുവർഗ്ഗ വിളകൾക്കുള്ള പരിചരണം

കാലാവസ്ഥാവ്യതിയാനവും വരൾച്ചയും ചെറുക്കാനുള്ള കഴിവ് പൊതുവേ കാണുന്ന വിളകളാണ് കിഴങ്ങുവർഗ്ഗങ്ങള്‍. മരച്ചീനി ഉണക്കുസമയത്ത് ഇലകൾ കൊഴിക്കുന്നത് ചെടികളിൽനിന്നുളള ജലനഷ്ടംകുറച്ച് വരണ്ടകാലാവസ്ഥയെ അതിജീവിക്കാനുള്ള തനതായ പൊരുത്തപ്പെടലാണ്.ശ്രദ്ധിക്കേണ്ടവ• പയർവർഗ്ഗ, പച്ചിലവർഗ്ഗവിളകൾ ഇടവിളയായി കൃഷിചെയ്യുക.• തടങ്ങളിൽ മണ്ണുകയറ്റിക്കൊടുക്കുക. അവശ്യ…

പച്ചക്കറി വിളകൾക്ക് കൂടുതല്‍ ശ്രദ്ധവേണം

മറ്റു വിളകളെപ്പോലെ പച്ചക്കറികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴിയാറില്ല. സ്ഥലമില്ലാത്തവർക്കും വെള്ളക്ഷാമം കാരണം കൃഷി ചെയ്യാനാവാത്തവർക്കും തിരിനന തിരഞ്ഞെടുക്കാം. പി.വി.സി പൈപ്പുകൾ വഴി ചെടി നട്ട ഗ്രോബാഗിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്ന ഈ സമ്പ്രദായത്തിൽ നനയ്ക്കായി പ്രത്യേക…

കുരുമുളകിനെ ചൂടില്‍നിന്നു കാക്കാം

കുരുമുളകുചെടിയുടെ വേര് ഉപരിതലത്തിൽ മാത്രമേ പടരൂ. അതിനാൽ കുരുമുളകുചെടിക്ക് മണ്ണിനടിയിലുള്ള ജലം ആഗിരണം ചെയ്യാൻ കഴിയില്ല. വിളവെടുപ്പിനുശേഷം വരൾച്ച ഒഴിവാക്കുന്നതിനായി കുരുമുളകുകൊടികൾ നനയ്ക്കുന്നതു നല്ലതാണ്. തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ചെടികളുടെ ചുവട്ടിൽ നിന്ന് 75…

കവുങ്ങ് ഉണങ്ങാതെ നോക്കാം

കവുങ്ങിൻതടിയിൽ ദീർഘനാൾ സൂര്യപ്രകാശം നേരിട്ടടിച്ചാൽ പൊള്ളി പലഭാഗത്തും നീളത്തിൽ പാടുവീഴുന്നതു കാണാം. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നാണ് വെയിലടിക്കുന്നതെങ്കിൽ പ്രശ്നം രൂക്ഷമാകും.സ്വർണ്ണമഞ്ഞനിറത്തിൽ ആദ്യമുണ്ടാകുന്ന പാടുകൾ ക്രമേണ കടും തവിട്ടുനിറമാവുകയും തുടർന്ന് നെടുനീളത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടാവുകയുംചെയ്യും.…

ചൂട് തെങ്ങിനെ കരിക്കാതെ നോക്കണേ

വേനൽപരിചരണമായി തെങ്ങിൻതടത്തിലും തോട്ടത്തിൽ മുഴുവനായും ലഭ്യമായ ജൈവവസ്തുക്കളുപയോഗിച്ച് പുതയിടുക. തെങ്ങോലകൾ കത്തിച്ചുകളയാതെ ചെറിയ കഷണങ്ങളാക്കി നെടുകയും കുറുകെയും മൂന്നുനാലുനിരകളായി ഇടുകയോ അഴുകിയ ചകിരിച്ചോർ 7-8 സെ. മീറ്റർ കനത്തിൽ വിരിക്കുകയോ ചെയ്യുക.തെങ്ങിൻചുവട്ടിൽനിന്ന് 1.5-2 മീറ്റർ…

വേനലില്‍നിന്ന് വാഴയെ രക്ഷിക്കാം

വേനല്‍ക്കാലത്ത് വാഴത്തടങ്ങളിൽ ചാണകം, കമ്പോസ്റ്റ്, കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജലാഗിരണശേഷി വർദ്ധിപ്പിക്കണം. കരിയില, ഓല, മറ്റു ജൈവാവശിഷ്ടങ്ങൾ എന്നിവകൊണ്ട് തടത്തിൽ പുതയിടണം. ജലലഭ്യതയനുസരിച്ച് മൂന്നു ദിവസത്തിലൊരിക്കൽ ജലസേചനം നടത്തുകയാവാം.• കണിക ജലസേചനരീതി (12…

നെല്ലിനുവേണ്ട വേനല്‍ക്കാല പരിചരണം

ജലലഭ്യത കുറവുള്ള പാടശേഖരങ്ങളിൽ പാടത്തെപ്പോഴും വെള്ളം കെട്ടിനിർത്തുന്ന ജലസേചനരീതി ഒഴിവാക്കുന്നതാണ് അഭികാമ്യം. നട്ട് ഒരാഴ്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിർത്തുകയും പിന്നീട് തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുമ്പോള്‍ മാത്രം അടുത്ത നന…

വരൾച്ചയെ പ്രതിരോധിക്കുവാനുള്ള കൃഷിപരിപാലനമുറകൾ

കേരളത്തിൽ അപൂർവ്വമായി സംഭവിക്കുന്ന ഉഷ്ണതരംഗം പാലക്കാട് ജില്ലയിലും തൃശ്ശൂർ ജില്ലയിലും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഉയർന്ന താപനില ശരാശരിദിന താപനിലയേക്കാൾ 4.50C നു മുകളിൽ രണ്ടുദിവസത്തോളം തുടർച്ചയായി രണ്ടിൽക്കൂടുതൽ സ്ഥലങ്ങളിലുണ്ടാകുമ്പോഴാണ് ഭാരതീയ കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്.…