Menu Close

Tag: kerala

മുയൽവളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ‘മുയൽ വളർത്തൽ ലാഭകരമാക്കാം’ എന്ന വിഷയത്തിൽ സൗജന്യപരിശീലനം നടത്തുന്നു. സമയം സെപ്റ്റംബർ 12ന് രാവിലെ 10 മുതൽ 5 മണി വരെ. താല്പര്യമുള്ളവർ 0491 2815454, 9188522713 നമ്പറുകളിൽ…

കോൾകർഷകരുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം

കോൾപ്പാടങ്ങളിലെ ചണ്ടി, കുളവാഴ പ്രശ്നങ്ങളിൽ ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കോൾകർഷക സംഘം ഉപദേശകസമിതി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ഇവ സമയബന്ധിതമായി നീക്കം ചെയ്തതായി ജില്ലാ കലക്ടർ പ്രദേശം…

ഇനി ഒരു മാസം പേവിഷത്തിനെതിരേ വമ്പിച്ച കുത്തിവയ്പു കാമ്പയിന്‍

ഇനിയുള്ള ഒരു മാസക്കാലം സംസ്ഥാനത്തു നടപ്പാക്കുന്നത് നായ്ക്കളുടെ കടിയേറ്റാലും പേവിഷബാധയുണ്ടാകാതിരിക്കാനുള്ള തീവ്രയജ്ഞ കുത്തിവെയ്പ് ക്യാമ്പയിൻ. 8.30 ലക്ഷം വളർത്തുനായ്ക്കളെയും 2.81 ലക്ഷം തെരുവുനായ്ക്കളെയും കുത്തിവെയ്പിനു വിധേയമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലാ…

ഇനിയും താമസിക്കരുതേ. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാന്‍ സെപ്റ്റംബർ ഏഴു വരെ സമയം നീട്ടി

കർഷകർക്ക് കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാനതീയതി സെപ്റ്റംബർ ഏഴുവരെ നീട്ടി. 2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം അനുസരിച്ചാണ് തീയതി നീട്ടിയത്. നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി,…

ചേലക്കരയില്‍ കെട്ടിക്കിടന്ന വള്ളിപ്പയര്‍ വിറ്റഴിഞ്ഞത് മണിക്കൂറുകള്‍ക്കുള്ളില്‍

ഓണത്തിനുശേഷമുള്ള വിപണിയില്‍ ആവശ്യക്കാരില്ലാതായതോടെ കെട്ടിക്കിടന്ന ടണ്‍കണക്കിനു വള്ളിപ്പയര്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയുടെ ശക്തികൊണ്ട് വിറ്റുതീര്‍ന്നത് ആവേശകരമായ അനുഭവമായി. ചേലക്കര കളപ്പാറ വി എഫ് പി സി കെ യിൽ ബാക്കിയായ മൂന്നു ടൺ വള്ളിപ്പയറാണ് ഇങ്ങനെ…

ഇടിമിന്നലിനോട് മുട്ടാന്‍പോകരുത് : ഇതു വായിക്കൂ

വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മിന്നലുള്ള സമയങ്ങളില്‍ പറമ്പില്‍നില്‍ക്കുന്ന കര്‍ഷകരും കന്നുകാലികളെ പരിപാലിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.…

നെല്ലുകര്‍ഷകര്‍ക്ക് ഇതുവരെ നല്‍കിയത് ₹1854 കോടി. ഇനി നൽകാനുള്ളത് ₹216 കോടി

2022-23 സീസണിൽ കർഷകരിൽനിന്നു സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. 2,50,373 കർഷകരിൽ നിന്നായാണ് 7,31,184 ടൺ…

ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കൂടിയാല്‍ എന്തു ചെയ്യണം?

ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായുളളിടത്തുനിന്ന് അവയെ ആകര്‍ഷിച്ചു പിടിക്കുവാനായി വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്കുകളില്‍ കാബേജ്, കോളിഫ്ലവര്‍, പപ്പായ എന്നിവയുടെ ഇലകള്‍ നിറച്ചു വീടിനു ചുറ്റും വെക്കുക. ഇവയില്‍ വന്നിരിക്കുന്ന ഒച്ചുകളെ 200 ഗ്രാം ഉപ്പ്…

പയര്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാന്‍

റൈസോബിയം ചേര്‍ത്ത് നട്ട് പതിനഞ്ചുദിവസം പ്രായമായ പയര്‍ചെടികളില്‍ 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കുന്നത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്നു. തളിക്കുന്നത് രാവിലെയോ വൈകുന്നേരത്തോ ആകാന്‍ ശ്രദ്ധിക്കണം.…

മത്സ്യവിത്തുല്‍പാദന കൃഷി

ഇടുക്കി ജില്ലയില്‍ കരിമീന്‍, വരാല്‍ മത്സ്യങ്ങളുടെ വിത്തുല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ് തുടങ്ങുന്നതിന് 37.5 സെന്റ് കുളമുള്ള കര്‍ഷകര്‍ക്കും വരാല്‍മത്സ്യ വിത്തുല്‍പാദന…