Menu Close

പിറവത്തെ കാര്‍ഷിക പുരോഗതി

എറണാകുളം ജില്ലയിലെ പിറവം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

പിറവത്തെ കാര്‍ഷിക പുരോഗതി

✓ 7 കാർഷിക കർമ്മസേനകൾ ആരംഭിച്ചു

✓ 4 ഇക്കോഷോപ്പുകൾ ആരംഭിച്ചു

✓ 1000 ഹെക്ടറിൽ ജൈവകൃഷി

✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 12 നൂതന സംരംഭങ്ങൾ

✓ 2 FPO കൾ ആരംഭിച്ചു

✓ പാമ്പൂരിച്ചാൽ പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി RKI പദ്ധതി പ്രകാരം 5 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കി

✓ 92 ഹെക്ടറിൽ പുതുകൃഷി

✓ 198 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 25837 പുതിയ തൊഴിലവസരങ്ങൾ

✓ തിരുമാറാടിയിലെ പാടശേഖരങ്ങൾ, ആമ്പല്ലൂർ തോട്ടറപുഞ്ച എന്നിവയുടെ വികസനത്തിനായി RIDFൽ ഉൾപ്പെടുത്തി 6.35 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തി

✓ 12 ആഴ്‌ച ചന്തകൾ ആരംഭിച്ചു