Menu Close

Tag: കര്‍ഷകര്‍

ചേർത്തല ബ്ലോക്കിൽ ഡിജിറ്റൽ വിളസർവ്വേയ്ക്ക് വാളണ്ടിയര്‍മാരെ വേണം

ആലപ്പുഴ ജില്ലയിലെ ചേർത്തല ബ്ലോക്കിൽപ്പെടുന്ന കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, തണ്ണീർമുക്കം വടക്ക് എന്നീ വില്ലേജുകൾ പൂർണമായും ഡിജിറ്റൽ വിള സർവ്വേ ചെയ്യാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇതിനായി വാളണ്ടിയര്‍മാരെ ആവശ്യമുണ്ട്.പ്ലസ് ടു വിദ്യാഭ്യാസമുള്ള,…

ഇടുക്കി ജില്ലക്കാര്‍ക്കും മത്സ്യസമ്പാദയോജനാപദ്ധതിയുടെ ഭാഗമാകാം

പി.എം.എം.എസ്.വൈ 2024-25 ന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യം വളര്‍ത്തുന്നതിനുള്ള പുതിയ കുളംനിര്‍മ്മാണം (നഴ്സറി/സീഡ് റെയറിംഗ് പോണ്‍സീഡ്), സമ്മിശ്രമത്സ്യകൃഷി പദ്ധതി, പിന്നാമ്പുറ അലങ്കാര മത്സ്യവിത്തുത്പാദന കേന്ദ്രം, മീഡിയം…

കണ്ണൂരില്‍ ക്ഷീരസംഘം, ഹരിതസംഘം അവാർഡുകള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീരവ്യവസായ സഹകരണസംഘം, തലശ്ശേരി ക്ഷീരവ്യവസായ സഹകരണസംഘം, പിണറായി ക്ഷീരോൽപാദക സഹകരണസംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. 2024 ഫെബ്രുവരി 6 നു കണ്ണൂർ ജില്ലാ ക്ഷീരസംഗമത്തിന്റെ…

തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈനായി പഠിക്കാം

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഫെബ്രുവരി മാസം 22 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്.20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ്…

ഇടുക്കിയിലെ പഴങ്ങള്‍ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ ശില്‍പ്പശാല

കേരള സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായി ഇടുക്കിയില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. കാർഷികാധിഷ്ടിത ജില്ലയായ ഇടുക്കിയിൽ വിളയുന്ന അനേകം പഴവര്‍ഗ്ഗങ്ങളില്‍നിന്ന് മൂല്യവർധിതോൽപാദനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ സുലഭമായി ലഭിക്കുന്ന ചക്ക,…

മില്ലറ്റ് നടീലുത്സവം കീരമ്പാറയില്‍

എറണാകുളം ജില്ലാപഞ്ചായത്ത് 2023-24 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി കീരംപാറ കൃഷിഭവന്റെ നേതൃത്വത്തില്‍ ‘ചെറുതല്ല ചെറു ധാന്യം’ എന്ന പേരില്‍ മില്ലറ്റ്കൃഷിനടീലുൽസവം നടത്തുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കീരംപാറയിൽ വെളിയേൽച്ചാൽ ആൻ്റണി കുര്യാക്കോസ് ഓലിയപ്പുറത്തിൻ്റെ കൃഷിയിടത്തിൽ…

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ കുടപ്പനക്കുന്നില്‍നിന്ന്

തിരുവനന്തപുരം കുടപ്പനക്കുന്ന് സർക്കാർ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നും 2024 ഫെബ്രുവരി 16 മുതൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ 25 രൂപയ്ക്കും പൂവൻകോഴിക്കുഞ്ഞുങ്ങളെ…

കണ്ണാറ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ അംഗീകാരം

ഫലവർഗ്ഗവിളകൾക്കുള്ള അഖിലേന്ത്യാ ഏകോപിതഗവേഷണപദ്ധതിയിൽ കഴിഞ്ഞവർഷത്തെ മികച്ച ഗവേഷണ- വിജ്ഞാനവ്യാപന പ്രവർത്തനത്തിന് കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറയിലെ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു. കൂടാതെ പട്ടികജാതിജനതയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന എസ്.സി.എസ്.പി പദ്ധതിയുടെ നടത്തിപ്പിൽ ഒന്നാം സ്ഥാനവും…

ആടുവളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ആടുവളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. 2024 ഫെബ്രുവരി 2 നു രാവിലെ 10 മണിമുതല്‍ 5 മണിവരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത്, ആധാര്‍ കാര്‍ഡിന്റെ…

തെളിഞ്ഞ കാലാവസ്ഥയുടെ സമയം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കേരളമാകെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. തെക്കന്‍ ജില്ലകളില്‍ മാത്രമാണ് നേരിയ തോതിലെങ്കിലും മഴയ്ക്കു സാധ്യത. മുന്നറിയിപ്പുകളൊന്നുമില്ല IMD-KSEOC-KSDMA