Menu Close

ക്ഷീരോല്പന്ന നിര്‍മാണത്തിൽ പരിശീലനം

തൃശൂർ ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 മാര്‍ച്ച് 11 മുതല്‍ 21 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കായി ക്ഷീരോല്പന്നനിര്‍മാണം എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 135 രൂപ. ആധാര്‍ /തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 2024 മാര്‍ച്ച് ഏഴിന് വൈകിട്ട് മൂന്നിനകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളിലോ 04922 226040, 9496839675, 9446972314 നമ്പറുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യുക.