Menu Close

ഇടുക്കിയിലെ പഴങ്ങള്‍ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ ശില്‍പ്പശാല

കേരള സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായി ഇടുക്കിയില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. കാർഷികാധിഷ്ടിത ജില്ലയായ ഇടുക്കിയിൽ വിളയുന്ന അനേകം പഴവര്‍ഗ്ഗങ്ങളില്‍നിന്ന് മൂല്യവർധിതോൽപാദനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ, സ്ട്രോബെറി, പാഷൻഫ്രൂട്ട് തുടങ്ങി എല്ലാ പഴവർഗങ്ങളിൽനിന്നും ഉൽപാദിപ്പിക്കാവുന്ന വിവിധതരത്തിലുള്ള ഉൽപന്നങ്ങളെക്കുറിച്ചും അവയുടെ പ്രോസസിംഗ് രീതികളെക്കുറിച്ചും 3 ദിവസം നീണ്ടുനിൽക്കുന്ന സാങ്കേതികശിൽപശാല 2024 ഫെബ്രുവരി 6, 7, 8 തീയതികളിൽ ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽവെച്ച് നടക്കുന്നു. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.

https://docs.google.com/forms/d/e/1FAIpQLSfMN9Ab0F7MDyrcDHolsBcwkhlrO7-PxLMQkbWC37nC8xE-qA/viewform