Menu Close

മില്ലറ്റ് നടീലുത്സവം കീരമ്പാറയില്‍

എറണാകുളം ജില്ലാപഞ്ചായത്ത് 2023-24 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി കീരംപാറ കൃഷിഭവന്റെ നേതൃത്വത്തില്‍ ‘ചെറുതല്ല ചെറു ധാന്യം’ എന്ന പേരില്‍ മില്ലറ്റ്കൃഷിനടീലുൽസവം നടത്തുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കീരംപാറയിൽ വെളിയേൽച്ചാൽ ആൻ്റണി കുര്യാക്കോസ് ഓലിയപ്പുറത്തിൻ്റെ കൃഷിയിടത്തിൽ 2024 ഫെബ്രുവരി 1 വ്യാഴാഴ്ച രാവിലെ 9.30-ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ നിര്‍വ്വഹിക്കുന്നു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അധ്യക്ഷനാകുന്ന യോഗത്തില്‍ പി.എ.എം ബഷീർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ഉല്ലാസ് തോമസ് (മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കീരംപാറ പെരിയാർ വനിതാ കർഷക കൂട്ടായ്‌മയാണ് കൃഷിക്കു നേതൃത്വം നൽകുന്നത്.