Menu Close

തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈനായി പഠിക്കാം

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം തേനീച്ചവളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടിയുടെ പുതിയ ബാച്ച് 2024 ഫെബ്രുവരി മാസം 22 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്.
20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ്. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ (സ്മാര്‍ട്ട്‌ ഫോണ്‍) ഉപയോഗിച്ചോ പഠിക്കാനാകും. അവസാനപരീക്ഷ വിജയിക്കുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കുന്നതാണ്.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. അതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മേല്‍പ്പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 21 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സര്‍വ്വകലാശാലാ പത്രക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 22 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്