Menu Close

Category: വയനാട്

‘ജാത്തിരെ’കാലാവാസ്ഥ ഉച്ചകോടിയിൽ കാലാവാസ്ഥ വ്യതിയാനം-കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യും

ജില്ലയില്‍ കാലാവാസ്ഥ ഉച്ചകോടി ‘ജാത്തിരെ’ക്ക് 2024 ഫെബ്രുവരി 23 ന് തുടക്കമാവും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ സംഘടിപ്പിക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ ജൈവ വൈവിധ്യ കാര്‍ഷിക പ്രദര്‍ശന-വിപണന മേള നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,…

വയനാട്ടിലെ വന്യജീവിയാക്രമണം; മുഖ്യമന്ത്രി പങ്കെടുത്ത് ജില്ലാപ്രതിനധികളുമായി ചർച്ച

വയനാട്ടിലെ വന്യജീവിയാക്രമണം തടയാനുള്ള നടപടികൾ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചനടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ യോഗം വിലയിരുത്തി.മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുകയാണെന്നും അത് മനുഷ്യന് അപകടമില്ലാതെ…

കൃഷി ആരംഭിച്ച് ചെന്നലോട്

കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനിയില്‍ കണിവെള്ളരി തൈനട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം…

ക്ഷീര കര്‍ഷകര്‍ക്ക് 1.80 കോടി രൂപ സബ്‌സിഡി

ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ 1.80 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ്‌സിഡി വിതരണം ചെയ്യുന്നത്. തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സബ്‌സിഡി വിതരണോദ്ഘാടനം…

കോട്ടത്തറയിൽ പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എസ്.ടി വനിതകള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. 1,53,6000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്തിലെ 96 വനിതകള്‍ക്ക് ആനുകൂല്യം ലഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി…

ക്ഷീര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും പനവല്ലി ക്ഷീര സംഘത്തിൽ നടന്നു. ഒ.ആർ കേളു എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പശുക്കളുടെ വിതരണം,…

വെള്ളപ്പൻ കണ്ടി ഊരിൽ കോഴിവളർത്തലിൽ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ഒപ്പം ആദിവാസി ഉപജീവനസഹായപദ്ധതിയുടെ ഭാഗമായി കള്ളാടി വെള്ളപ്പൻ കണ്ടി ഊരിൽ കോഴിവളർത്തലിൽ പരിശീലനപരിപാടി നടത്തി. നാടൻ കോഴികളെ വളർത്തുന്ന വിധം, അവയുടെ തീറ്റ രീതികൾ, അസുഖങ്ങൾ…

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

ഹരിതരശ്മി പദ്ധതിയുടെ ഭാഗമായുള്ള കൊയ്ത്തുത്സവം പനമരം പഞ്ചായത്തിലെ മാങ്കാണി തറവാട്ടില്‍ നടന്നു. ഹരിതരശ്മി പദ്ധതിയില്‍ ഗുണഭോക്താക്കളായ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്. ഹരിതരശ്മി പദ്ധതിയില്‍ വയനാട് ജില്ലയില്‍ 140 സ്വാശ്രയ സംഘങ്ങളിലായി 3000…

ഗ്രീന്‍സോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

യുവജനങ്ങള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ ആവിഷ്‌കരിച്ച ഗ്രീന്‍ സോണ്‍ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊതക്കര പ്രതിഭ ഗ്രന്ഥാലയവുമായി ചേര്‍ന്നാണ് യുവജന കമ്മീഷന്‍ ഗ്രീന്‍സോണ്‍…

കുളമ്പ് രോഗം പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

ദേശീയ ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ്…