Menu Close

കോട്ടത്തറയിൽ പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എസ്.ടി വനിതകള്‍ക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു. 1,53,6000 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പഞ്ചായത്തിലെ 96 വനിതകള്‍ക്ക് ആനുകൂല്യം ലഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് നിര്‍വഹിച്ചു.