Menu Close

ക്ഷീര കര്‍ഷകര്‍ക്ക് 1.80 കോടി രൂപ സബ്‌സിഡി

ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ 1.80 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ്‌സിഡി വിതരണം ചെയ്യുന്നത്. തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സബ്‌സിഡി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. പ്രളയം, കോവിഡ് കാലത്ത് ജില്ലയെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മേഖലയാണ് ക്ഷീര കര്‍ഷക മേഖല. ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യം.