Menu Close

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

ഹരിതരശ്മി പദ്ധതിയുടെ ഭാഗമായുള്ള കൊയ്ത്തുത്സവം പനമരം പഞ്ചായത്തിലെ മാങ്കാണി തറവാട്ടില്‍ നടന്നു. ഹരിതരശ്മി പദ്ധതിയില്‍ ഗുണഭോക്താക്കളായ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്. ഹരിതരശ്മി പദ്ധതിയില്‍ വയനാട് ജില്ലയില്‍ 140 സ്വാശ്രയ സംഘങ്ങളിലായി 3000 കര്‍ഷകരാണുള്ളത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് , സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്‌മെന്റ് മുഖേന നടപ്പാക്കുന്ന ഹരിതരശ്മി പദ്ധതിയാണ് കൃഷിക്കാവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിയത്. വയനാട് ജില്ലയില്‍ 500 ഏക്കറിലാണ് പദ്ധതിയുടെ ഭാഗമായി നെല്‍ക്കൃഷി പ്രോത്സാഹിപ്പിച്ചത്. വയനാടിന്റെ തനത് നെല്ലിനങ്ങളായ ഗന്ധകശാല, കുള്ളന്‍ തൊണ്ടി, ആയിരം കണ, ജീരകശാല, അടുക്കന്‍, പാല്‍തൊണ്ടി, മുള്ളന്‍കൈമ എന്നീ വിത്തുകളാണ് കൃഷിയിറക്കിയത്. നെല്‍കൃഷി പ്രോത്സാഹനത്തോടൊപ്പം പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കൊയ്ത്തുത്സവം ഒ.ആര്‍ കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു.