കോട്ടയം, ഈ വർഷത്തെ വിരിപ്പ് കൃഷി വിളവെടുപ്പിനുള്ള കൊയ്ത്ത്-മെതിയന്ത്രങ്ങളുടെ വാടക നിശ്ചയിച്ചു. സാധാരണ നിലങ്ങളിൽ മണിക്കൂറിന് പരമാവധി 1900 രൂപയും വള്ളത്തിൽ കൊണ്ടുപോകുന്നതുപോലെയുള്ള ഘട്ടങ്ങളിൽ മണിക്കൂറിന് പരമാവധി 2100 രൂപയുമാണ് വാടക.
അയ്മനം കൃഷിഭവൻ പരിധിയിലുള്ള വട്ടക്കായൽ തട്ടേപാടം പാടശേഖരത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് നെൽച്ചെടിയിൽ സൂക്ഷ്മമൂലകങ്ങൾ തളിച്ച് കാട്ടി, കാർഷികയന്ത്രവത്ക്കരണത്തിലെ നവീനസാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തി കൃഷി വകുപ്പിന്റെ പ്രവർത്തിപരിചയ പരിപാടിക്കു തുടക്കം. കാർഷികയന്ത്രവത്ക്കരണത്തിലെ നവീനസാങ്കേതികവിദ്യകൾ അതിവേഗം കർഷകരിലേക്ക്…
കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ പദ്ധതിക്ക് എലിക്കുളത്ത് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വി വിത്സന്‍ നിര്‍വ്വഹിച്ചു. കൃഷിയിടങ്ങളുടെ തരം, വിളകളുടെ വിപണന സാധ്യത, അത് നേരിടുന്ന…
കോട്ടയം, പാമ്പാടി ബ്ലോക്കിന്റെയും കൂരോപ്പട ഗ്രാമപഞ്ചായത്തിന്റെയും ക്ഷീര വികസനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സമ്പർക്കപരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കറവപ്പശുക്കൾക്ക് കാലിത്തീറ്റ പദ്ധതിയുടെ അപേക്ഷാഫോറം വിതരണം, അഗത്തിതൈകളുടെ വിതരണം…
കോട്ടയം ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും ഞീഴൂർ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി ഞീഴൂർ ക്ഷീരോത്പാദക സഹകരണസംഘം ഹാളിൽ 2023 സെപ്റ്റംബർ 26 ന് രാവിലെ 10 മുതൽ…
കോട്ടയം, വാഴൂർ ബ്ലോക്കിലെ കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, ചിറക്കടവ് ഗ്രാമപഞ്ചായത്തുകളിലെ കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ സബ്‌സിഡി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകർ അപേക്ഷയും അനുബന്ധരേഖകളും നൽകണം.സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വാങ്ങാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ ആധാർ,…
കോട്ടയം ജില്ലയിലെ മൃഗക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാം. മൃഗക്ഷേമപ്രവർത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്കാണ് പുരസ്കാരം. ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. സംഘടനങ്ങൾക്കും വ്യക്തികൾക്കും…
വിപണിയില്‍ ലഭ്യമാകുന്ന പാലിന്റെ ഘടന, ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, നിത്യജീവിതത്തില്‍ പാല്‍മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി 2023 സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ ക്ഷീരവികസനവകുപ്പ്…
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനപദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യക്കൃഷിക്കുള്ള കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന…
കോട്ടയം ജില്ലാപഞ്ചായത്തിന്റെ ഗ്രാമസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് 45 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപ നിരക്കില്‍ 2023 സെപ്തംബര്‍ 18തിങ്കള്‍ രാവിലെ 10 മണിയ്ക്ക്…