Menu Close

ഓരുജലക്കൂട് മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം

പി.എം.എം.എസ്.വൈ. 2023-2024 പദ്ധതിയിൽ ഓരുജലക്കൂട് മത്സ്യക്കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾക്ക്/ സ്വയം സഹായസംഘങ്ങൾക്ക്/ ഗ്രൂപ്പുകൾക്ക്/ കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയാണ് പദ്ധതി തുക. തുകയുടെ 40 ശതമാനം ജനറൽ വിഭാഗത്തിനും 60 ശതമാനം വനിതാ വിഭാഗത്തിനും സബ്സിഡിയായി ലഭിക്കും. താല്പര്യമുള്ളവർ 2023 ഒക്ടോബർ 28 നകം അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ: കോട്ടയം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസ് -0481-2566823, വൈക്കം മത്സ്യഭവൻ -04829-291550, 9400882267.