Menu Close

ഏഴേക്കർ തരിശുനിലത്തിൽ കൃഷിയിറക്കി ഞീഴൂർ പഞ്ചായത്ത്

കോട്ടയം, ഞീഴൂർ പഞ്ചായത്ത് മുപ്പതുവർഷമായി തരിശുകിടന്ന ഏഴേക്കർ ഭൂമിയിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ഇറക്കി. നടീൽ ഉത്സവം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിവിധ സ്വകാര്യ വ്യക്തികളുടെ തരിശുനിലം പാട്ടത്തിനെടുത്താണ് കൃഷി ഇറക്കുന്നത്.