Menu Close

Category: ഉടനറിയാന്‍

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യം

കേരള സംസ്ഥാന കാര്‍ഷിക യന്ത്രവൽകരണ മിഷനും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും, കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷിക യന്ത്രങ്ങളുടെ അറ്റ കുറ്റപ്പണി ക്യാമ്പ് 2024 ഫെബ്രുവരി 13 വരെ ചാത്തമംഗലം കൃഷി…

വാഴ തൈകൾ വില്പനയ്ക്ക്

തൃശൂര്‍ ജില്ലയിലെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തില്‍ ടിഷ്യുകള്‍ച്ചര്‍ വാഴ തൈകളായ നേന്ത്രന്‍, റോബസ്റ്റ, യങ്ങാമ്പി, പോപൗലു, ഗ്രാന്‍ഡ് നയന്‍ എന്നീ ഇനങ്ങളില്‍പ്പെട്ട വാഴ തൈകള്‍ ലഭ്യമാണ്. ഫോൺ – 7306708234

ചുവന്ന ചീരവിത്തുകള്‍ വിൽക്കുന്നു

വേനല്‍ക്കാലത്ത് അടുക്കള തോട്ടങ്ങളിലും പ്രധാന കൃഷിയിടങ്ങളിലും കൃഷി ചെയ്യാവുന്ന ചുവന്ന ചീരയുടെ (ഇനം – അരുണ്‍) വിത്തുകള്‍ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ 9:00 AM – 4:00…

കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2023 ലെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പി ജി, ടി ടി സി, ഐ ടി…

റബ്ബര്‍തോട്ടം തൊഴിലാളികള്‍ക്കായി കോള്‍സെന്‍റർ

റബ്ബര്‍തോട്ടം തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ജനുവരി 24 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍…

കാര്‍ഡമം രജിസ്ട്രേഷൻ സമയം ദീര്‍ഘിപ്പിച്ചു

ഇടുക്കി, വയനാട് ജില്ലകളിലെ ഏലം കര്‍ഷകര്‍ക്ക് കാര്‍ഡമം രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. കാര്‍ഡമം രജിസ്ട്രേഷന്‍ ആവശ്യമുള്ളവര്‍ നിശ്ചിതഫാമില്‍ അപേക്ഷയും, ആധാര്‍, കരം അടച്ച രസീത്, ആധാരം…

കാര ചെമ്മീൻ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

മത്സ്യഫെഡിനു കീഴിൽ തൃശൂർ ജില്ലയിലുള്ള കൈപ്പമംഗലം ഹാച്ചറിയിലും കൊല്ലം ജില്ലിയിലുള്ള തിരുമുല്ലാവാരം ഹാച്ചറിയിലും ആരോഗ്യമുള്ളതും രോഗവിമുക്തമായതും പി.സി.ആർ ടെസ്റ്റ് നെഗറ്റീവായതുമായ കാര ചെമ്മീൻ കുഞ്ഞുങ്ങൾ (P.mondon) വിൽപ്പനയ്ക്ക് ലഭിക്കും. കൈപ്പമംഗലം – 9526041119, തിരുമുല്ലാവാരം…

ക്ഷീരവികസനവകുപ്പ് അവാർഡുകൾക്ക് അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരകർഷക സംഗമം ‘പടവ് 2024’ 2024 ഫെബ്രുവരി 16, 17 തീയതികളിൽ ഇടുക്കിയിലെ അണക്കരയിൽ നടക്കും. പരിപാടിയുടെ ഭാഗമായി 2022-2023 സാമ്പത്തികവർഷത്തെ പ്രവർത്തനമികവിന്റെ പശ്ചാത്തലത്തിൽ ക്ഷീരകർഷകർക്ക് സംസ്ഥാനം, മേഖല, ജില്ലാ…

മഞ്ഞൾ വിത്ത് വില്പനയ്ക്ക്

കേരള കാർഷിക സർവ്വകലാശാലയുടെ, മണ്ണുത്തിയിലെ കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ, അത്യൽപാദന ശേഷിയുള്ള മഞ്ഞൾ വിത്ത് (കാന്തി) ലഭ്യമാണ്. വില 60/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.

തൈകളും ഉദ്യാന സസ്യങ്ങളും വിൽപ്പനയ്ക്ക്

കാർഷിക കോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴ തൈകളും കുരുമുളക്, കറ്റാർ വാഴ, കറിവേപ്പ് തൈകളും വിവിധ ഇനം ഉദ്യാന സസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.ഫോൺ : 9048178101