Menu Close

Category: ഉടനറിയാന്‍

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാത്തവരുടെ ശ്രെദ്ധയ്ക്ക്

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരില്‍ 2022 നവംബറിന് മുന്‍പ് പ്രസവാനുകൂല്യത്തിനും 2022 ഡിസംബറിന് മുന്‍പ് വിവാഹത്തിനും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ആധാര്‍ ബാങ്ക്പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ക്ഷേമനിധി പാസ്ബുക്കില്‍ അംശാദായമടച്ചതിന്റെ കോപ്പിയും ഹാജരാക്കണം. ഫോണ്‍.…

വനിതാകാര്‍ഷിക സംരംഭക മേഖല സമ്മേളനം 2024

കേരള കാര്‍ഷികസര്‍വ്വകലാശാലയും ഭാരതീയ കാര്‍ഷികഗവേഷണ കൗണ്‍സിലും (ഐസിഎആര്‍) സംയുക്തമായി 2024 ജനുവരി 20, 21 തീയതികളില്‍ തൃശ്ശൂരിലെ വെള്ളാനിക്കരയില്‍ ‘വനിതാകാര്‍ഷിക സംരംഭക മേഖല സമ്മേളനം 2024’ സംഘടിപ്പിക്കുകയാണ്. കര്‍ഷകരെ അധികവരുമാനത്തോടെ ശാക്തീകരിക്കുന്നത്തിനും കാര്‍ഷിക സംരംഭകത്വം…

തൈകൾ വിൽപ്പനയ്ക്ക് തയ്യാർ

കാർഷിക കോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴ തൈകളും കുരുമുളക്, കറ്റാർ വാഴ, കറിവേപ്പ് തൈകളും വിവിധ ഇനം ഉദ്യാന സസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ : 9048178101

കോഴികുഞ്ഞുങ്ങൾ; ഒന്നിന് 200 രൂപ

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കോക്കനട്ട് നഴ്സറിയില്‍ പരിപാലിച്ചുവരുന്ന 75 – 80 ദിവസം പ്രായമായ കോഴികുഞ്ഞുങ്ങൾ ഒന്നിന് 200 രൂപ നിരക്കില്‍വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.ഫോൺ – 0471 -2413195

മത്സ്യകുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

പീച്ചി അഡാക്ക് സര്‍ക്കാര്‍ ഫിഷ് സീഡ് ഹാച്ചറിയില്‍ കാര്‍പ്പ് ആസാംവാള, വരാല്‍, അനാബാസ്, കരിമീന്‍, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങിയ ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങള്‍ വില്പനയ്ക്ക്. ഫോൺ – 0487-2960205, 8848887143

കുടിശിക നിവാരണം 5 മുതൽ 31വരെ

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായം കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് 2024 ജനുവരി…

റബ്ബര്‍മരങ്ങളുടെ മഞ്ഞുകാലരോഗ സംശയങ്ങൾക്ക് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററിൽ വിളിക്കാം

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്‍, അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 ജനുവരി 05 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍…

ചെടികൾളുടെ വളർച്ചയ്ക്ക് ‘ട്രൈക്കോലൈം’

ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആര്‍) പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ കുമ്മായവും ട്രൈക്കോഡെര്‍മയും സംയോജിപ്പിച്ച് ഒറ്റ ഉല്പന്നമായി ‘ട്രൈക്കോലൈം’ എന്ന പേരില്‍ പുറത്തിറക്കുന്നു. കുമ്മായം അടിസ്ഥാനമാക്കിയുള്ള ഈ മിശ്രിതം ചെടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം…