Menu Close

ജൈവകീടനാശിനി വില്പനയ്ക്ക്

ഫലപ്രദമായ കീടനിയന്ത്രണത്തിനു കഴിയുന്ന നന്മ, മേന്മ, ശ്രേയ എന്നീ മരച്ചീനിയിലയധിഷ്ഠിത ജൈവോല്‍പന്നങ്ങള്‍ വില്പനയ്ക്ക്. വാഴയിലെ തടതുരപ്പന്‍ പോലുള്ള തുരപ്പന്‍കീടങ്ങള്‍, മീലിമൂട്ട, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, ചെള്ളുകള്‍ പോലുള്ള വിവിധയിനം നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, പ്രാരംഭഘട്ടത്തിലുള്ള പുഴുക്കള്‍ എന്നിവയെയെല്ലാം നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണെന്നു കത്തെിയിട്ടുള്ളതാണ് ഈ ജൈവോല്‍പന്നങ്ങള്‍. വാങ്ങാന്‍ താല്പര്യമുള്ളവര്‍ ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ (സി. റ്റി. സി. ആര്‍. ഐ.) ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്റെറുമായി ബന്ധപ്പെടണം. ഫോണ്‍: 0471- 2598551