Menu Close

അത്യുല്‍പ്പാദനശേഷിയുള്ള കശുമാവ്തൈകള്‍ സൗജന്യം

കേരളസംസ്ഥാന കശുമാവുകൃഷിവികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണകേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത

അത്യുല്‍പ്പാദനശേഷിയുള്ള ഗ്രാഫ്റ്റുകളാണ് വിതരണത്തിനുള്ളത്. അധികം പൊക്കം വയ്ക്കാത്തതും പടരാത്തതും നിയന്ത്രിച്ച് വളര്‍ത്താവുന്നവയുമാണ്. ഒരു മരത്തില്‍ നിന്നും 15 മുതല്‍ 25 കിലോ വരെ കശുവണ്ടി ലഭിക്കും. മഞ്ഞള്‍, ഇഞ്ചി, പച്ചക്കറികള്‍, കുരുമുളക് എന്നീ ഇടവിളക്കൃഷിയിലൂടെ അധിക വരുമാനം വരുമാനം നേടാനും കഴിയും. തൈകള്‍ ആവശ്യമുള്ളവര്‍ നേരിട്ടോ www.kasumavukrishi.org അല്ലെങ്കില്‍ www.cashewcultivation.org എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായോ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ (തെക്കന്‍ മേഖല) 94960 46000, കോ-ഓര്‍ഡിനേറ്റര്‍ (വടക്കന്‍ മേഖല) 94960 47000. മേല്‍വിലാസം: കശുമാവ് കൃഷി വികസന എജന്‍സി, അരവിന്ദ് ചേമ്പേഴ്സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്. കൊല്ലം- 691001 ഫോണ്‍: 0474 -2760456