Menu Close

സങ്കരയിനം തെങ്ങിന്‍തൈകള്‍ കാസറഗോഡ് ഗവേഷണകേന്ദ്രത്തില്‍

കാസറഗോഡ് പിലിക്കോടിലുള്ള ഉത്തരമേഖല പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രം ഉത്പാദിപ്പിച്ച സങ്കരയിനം തെങ്ങിന്‍തൈകള്‍ നിശ്ചിതയെണ്ണം വീതം വിതരണം ചെയ്യുന്നു. ഒരു റേഷന്‍ കാര്‍ഡിന് 10 എണ്ണം എന്ന തോതിലാണ് നല്‍കുക. താല്‍പര്യമുള്ളവര്‍ക്ക് 2024 മെയ് മാസം 15 മുതല്‍ 25 വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയുളള സമയത്ത് ഫോണില്‍ വിളിച്ച് തെങ്ങിന്‍തൈകള്‍ ബുക്കുചെയ്യാവുന്നതാണ്. കൂടുതല്‍ തെങ്ങിന്‍തൈകള്‍ ആവശ്യമുള്ളവര്‍ക്ക് പരമാവധി അമ്പത് എണ്ണം വരെ നല്‍കുന്നതാണ്. അവര്‍ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ബുക്കിംഗ് സമയത്ത് അറിയിക്കണം. തൈകളുടെ ലഭ്യതയ്ക്കനുസരിച്ച് ബുക്കിംഗ് പരിമിതപ്പെടുത്തുന്നതായിരിക്കും. ജൂണ്‍ മാസം ആദ്യവാരം മുതല്‍ തൈകളുടെ വിതരണം അരംഭിക്കും. ഒരു തെങ്ങിന്‍ തൈയുടെ വില 325 രൂപ. ഫോണ്‍: 0467 2260632