Menu Close

Category: ആലപ്പുഴ

അമ്പലപ്പുഴ ബ്ലോക്ക് ക്ഷീരസംഗമം നടത്തി

ആലപ്പുഴ, അമ്പലപ്പുഴ ബ്ലോക്ക് ക്ഷീര സംഗമം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന ക്ഷീര കർഷകർ, സംവരണ വിഭാഗത്തിലെ മികച്ച കർഷകർ, മികച്ച യുവ കർഷകർ, മികച്ച ക്ഷീരസംഘങ്ങൾ എന്നിവരെ അനുമോദിച്ചു.…

കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24

ക്ഷീരവികസന വകുപ്പിന്‍റേയും, ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് ക്ഷീരസംഗമം 2023-24 പൊക്ലാശ്ശേരി ക്ഷീരസഹകരണ സംഘം പരിസരത്ത് വച്ച് 2023 ഒക്ടോബർ 31 ന് ആലപ്പുഴ എം.പി. അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.…

ഓരോ വീട്ടുമുറ്റത്തും മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ഉറപ്പാക്കും – മന്ത്രി

എല്ലാവരുടെയും വീട്ടുമുറ്റത്തേക്ക് മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പുലിയൂര്‍ ക്യാംപസില്‍ നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടുന്ന…

സ്‌കൂളുകളില്‍ കൃഷിയുടെ ബാലപാഠങ്ങളുമായി തൈക്കാട്ടുശേരി

സ്‌കൂളുകളില്‍ ജൈവ പച്ചക്കറി കൃഷി ചെയ്തു വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ യുവതലമുറയെ പ്രാപ്തരാക്കാനും അറിവ് പകരാനും ഒരുങ്ങി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിലയുടെയും എം.കെ.എസ്.പിയുടെയും സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ വിഷ രഹിത…

കനകാശേരി പാടത്തു കൃഷിയിറക്കാൻ തീരുമാനിച്ചു.

ആലപ്പുഴ, കനകാശേരി പാടത്തു കൃഷിയിറക്കാൻ തോമസ് കെ. തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. തുടർച്ചയായ മടവീഴ്ചയെ തുടർന്ന് 9 തവണ കൃഷി നഷ്ടമായ പാടശേഖരമാണ് കൈനകരി കൃഷിഭവന് കീഴിലുള്ള കനകാശേരി. നിരന്തരമായ…

രണ്ടാം കൃഷി വിളവെടുപ്പ്; കൊയ്ത്ത് യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കും-മന്ത്രി പി.പ്രസാദ് നെല്ല് കൊയ്ത ഉടന്‍ തന്നെ ശേഖരിക്കും.

ആലപ്പുുഴ, കുട്ടനാട് ഉൾപ്പെടെയുള്ള പാടങ്ങളിലെ രണ്ടാം നെൽകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താനും കൊയ്ത ഉടന്‍ തന്നെ സംഭരണത്തിന് നടപടി സ്വീകരിക്കാനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും…

സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും സംഘടിപ്പിക്കുന്നു

ലോക പേവിഷദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും 2023 സെപ്റ്റംബര്‍ 28ന് ആലപ്പുഴ ബീച്ചില്‍വച്ചു സംഘടിപ്പിക്കുന്നു. 2 മണിമുതല്‍ 3. 30 വരെയാണ് സെമിനാര്‍. വൈകിട്ട് 4 മണി…

ബന്ദിപ്പൂ കൃഷി വിളവെടുത്തു

ആലപ്പുഴ, പുന്നപ്ര തെക്ക് പഞ്ചായത്തിലെ കപ്പക്കടക്ക് സമീപം സ്വകാര്യ വ്യക്തിയുടെ 50 സെന്റോളം സ്ഥലത്ത് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുത്തു. എച്ച്. സലാം എം.എൽ.എ. പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.…

ഫലവൃക്ഷ തൈ വിതരണം ചെയ്തു

ആലപ്പുഴ, കരപ്പുറം ചേര്‍ത്തല വിഷന്‍- 2023 ന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ നടന്ന ഫലവൃക്ഷ തൈകളുടെ വിതരണം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത…

ചെറുധാന്യ സന്ദേശയാത്ര ‘നമ്ത്ത് തീവനഗ’യ്ക്ക് ജില്ലയിൽ സ്വീകരണം നൽകി

രാജ്യാന്തര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശയാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സ്വീകരണവും ചെറുധാന്യ ഉത്പന്ന പ്രദര്‍ശന-…