Menu Close

ചേർത്തലയിലെ കാര്‍ഷിക പുരോഗതി

ആലപ്പുഴ ജില്ലയിലെ ചേർത്തല മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

ചേർത്തലയിലെ കാര്‍ഷിക പുരോഗതി

✓ ചേർത്തലയുടെ കാർഷിക സമൃദ്ധി ദൃശ്യമാക്കി 10 ദിവസം നീണ്ടുനിന്ന കരപ്പുറം കാർഷിക കാഴ്‌ചകൾ

✓ ഡി പി ആർ ക്ലിനിക്കിൽ തയ്യാറാക്കപ്പെട്ടത് 19 പ്രോജക്ടുകൾ

✓ B2B മീറ്റിൽ നടന്നത് 1.14 കോടി രൂപയുടെ ബിസിനസ്

✓ 7 സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി ചേർത്തല മണ്ഡലം

✓ വെട്ടക്കൽ A ബ്ലോക്ക് പാടശേഖരത്തിൽ 86 ലക്ഷം രൂപയുടെ അടിസ്ഥാന വികസനവും (RKVY), 1.53 കോടി രൂപയുടെ ആക്‌സിൽ ഫ്ലോ പമ്പ്സെറ്റ് സ്ഥാപനവും നടത്തി

✓ RIDFൽ ഉൾപ്പെടുത്തി വേട്ടക്കൽ A,B,C പാടശേഖരങ്ങളുടെ അടിസ്ഥാന വികസനത്തിന് 7.3 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി

✓ സഹസ്ര സരോവർ പദ്ധതി പ്രകാരം വിവിധ കുളങ്ങളുടെ നവീകരണത്തിന് 1.10 കോടി രൂപയുടെ പദ്ധതികൾ നടത്തി

✓ പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണത്തിന് 2 കോടി രൂപയുടെ പദ്ധതികൾ നടത്തി

✓ RKVYൽ ഉൾപ്പെടുത്തി വയലാർ പാടശേഖരങ്ങളുടെ വികസനത്തിന് 4.22 കോടി രൂപയുടെ പദ്ധതി നടപ്പാക്കി

✓ RIDF ഉൾപ്പെടുത്തി വിവിധ കുളങ്ങളുടെ നവീകരണത്തിന് 2.73 കോടി രൂപയുടെ പദ്ധതികൾ നടത്തട്ടി

✓ 829 ഹെക്ടറിൽ പുതു കൃഷി

✓ 401 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു

✓ 160 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 18220 പുതിയ തൊഴിലവസരങ്ങൾ

✓ ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 8 സംരംഭങ്ങൾ

✓ ചേർത്തല തെക്ക്-സ്‌മാർട്ട് കൃഷിഭവൻ ആയി

✓ കഞ്ഞിക്കുഴിയിൽ സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കി

✓ 1200 ഹെക്ടറിൽ ജൈവകൃഷി

✓ 3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു

✓ 6 വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു

✓ ചേർത്തല തെക്ക് കൃഷിശ്രീ സെൻ്റർ ആരംഭിച്ചു

✓ 2 അഗ്രോ സർവീസ് സെൻ്ററുകൾ ആരംഭിച്ചു

✓ 4 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു

✓ 3 FPO കൾ ആരംഭിച്ചു