Menu Close

സ്വാശ്രയ കർഷക വിപണിയുടെ ഔട്ട്‌ലെറ്റ് തെക്കേക്കരയിൽ

ആലപ്പുഴ, തെക്കേക്കര സ്വാശ്രയ കർഷക വിപണിയുടെ ഔട്ട്‌ലെറ്റ് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കുറത്തികാട് ചന്തയ്ക്കകത്താണ് ഔട്ട്ലെറ്റ് ആരംഭിച്ചത്. വിപണിയിലേക്ക് കൂടുതൽ ഉല്പന്നങ്ങൾ എത്തിച്ച മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 7 വരെ കാർഷിക ഉല്പന്നങ്ങൾ വില്ക്കുന്നതിനും ഗുണമേന്മയുള്ള നാടൻ പച്ചക്കറികൾ വാങ്ങുന്നതിനും ഔട്ട്ലറ്റിൽ സൗകര്യം ഉണ്ടായിരിക്കും.