Menu Close

‘കേരളവും കാര്‍ഷിക മേഖലയും’ സെമിനാര്‍ സംഘടിപ്പിച്ചു

ആലപ്പുഴ, നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തില്‍ നവകേരളവും കാര്‍ഷിക മേഖലയും വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. ഹരിപ്പാട് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ മുന്‍ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം സി. ശ്രീകുമാര്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു.