Menu Close

Author: സ്വന്തം ലേഖകന്‍

മുണ്ടകന്‍പാടത്ത് സെപ്തംബറിലെ കരുതലുകള്‍

ജലലഭ്യതയനുസരിച്ച് മുണ്ടകന്‍ഞാറ് പൊടിഞാറ്റടിയായോ ചേറ്റുഞാറ്റടിയായോ തയ്യാറാക്കാം. ജലം ലഭിക്കുന്ന പ്രദേശങ്ങളില്‍ ചേറ്റുഞാറ്റടിയാണ് ഉത്തമം. ഒരാഴ്ച്ച മുമ്പേ വിളയും എന്നതാണ് ഈ രീതിയുടെ ഗുണം. നല്ല വളക്കൂറും നീര്‍വാര്‍ച്ചയും ജലസേചന സൗകര്യവുമുള്ള സ്ഥലം വേണം ഞാറ്റടിയ്ക്കായി…

റബ്ബറിന് വളമിടുന്നതിനു പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന് വളമിടുന്നതില്‍ സെപ്റ്റംബര്‍ 26ന് കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍: 9447710405 . വാട്സാപ്: 04812351313. ഇ…

മൂല്യവര്‍ദ്ധിതോത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ മൂലധനച്ചെലവില്ല. ഇത് സുവര്‍ണാവസരം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടക്ക, പയര്‍), പൊടികള്‍ വിവിധതരം അച്ചാറുകള്‍,…

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി: പോസ്റ്റോഫീസുകള്‍ വഴി ആനുകൂല്യം സ്വന്തമാക്കാം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍ 30ന് മുമ്പായി പോസ്റ്റ് ഓഫീസുകള്‍ വഴി ആധാര്‍…

പോത്ത് വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 25ന് പോത്ത് വളര്‍ത്തലിൽ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 23ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473

ജില്ലാതല മൃഗക്ഷേമ അവാർഡിന് അപേക്ഷിക്കാം

കോട്ടയം ജില്ലയിലെ മൃഗക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ അവാർഡിന് അപേക്ഷിക്കാം. മൃഗക്ഷേമപ്രവർത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തികൾ, സംഘടനകൾ എന്നിവർക്കാണ് പുരസ്കാരം. ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രം എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. സംഘടനങ്ങൾക്കും വ്യക്തികൾക്കും…

പേവിഷ പ്രതിരോധകുത്തിവെയ്പ്പ് ക്യാമ്പ് 20 മുതല്‍ ഒക്ടോബര്‍ 9 വരെ

തൊടുപുഴ നഗരസഭയില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ നഗരപരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നായ്ക്കള്‍ക്ക് മുനിസിപ്പല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് .സെപ്റ്റംബര്‍…

പി എം കിസാന്‍ പദ്ധതി : നിലവിലെ അംഗങ്ങളും പുതുതായി അംഗമാകുന്നവരും അറിയാന്‍

പി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച് രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in യിലൂടെ അപേക്ഷിക്കാം. പദ്ധതിയില്‍ അനര്‍ഹരാകുന്നവരില്‍ നിന്നും…

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം?

കോഴിക്കോട് ജില്ലയില്‍ നിപ്പവൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു.പഴംതീനിവവ്വാലുകള്‍ നിപ്പവൈറസിന്റെ സ്വാഭാവികവാഹകരാണ്. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗമാണിത്. സാധാരണയായി നിപ്പാവൈറസ് വവ്വാലുകളില്‍നിന്നു പന്നികളിലേക്ക് പടരുകയും പിന്നീട് പന്നികളില്‍നിന്ന് മനുഷ്യരിലേക്കു പകരുകയുമാണ്…

പശുവളര്‍ത്തലില്‍ പരിശീലനം

എറണാകുളം, ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 21ന് കര്‍ഷകര്‍ക്കായി പശുവളര്‍ത്തല്‍ പരിശീലന പരിപാടി നടത്തുന്നു. മൃഗസംരക്ഷണമേഖലയിലെ പുതുസംരംഭകര്‍/ തുടക്കക്കാര്‍ എന്നിവര്‍ക്കായാണ് ഈ പരിശീലനം നടത്തുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രാവിലെ 10 മണി…