Menu Close

ഫീഷറീസ് വകുപ്പിൽ വിവിധ പദ്ധതികൾ: ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബാക്യാർഡ് ഓർണമെൻറൽ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയിൽ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓർണമെൻറൽ ഫിഷ് റിയറിങ് യൂണിറ്റ്, ബാക്യാർഡ് മിനി ആർ.എ.എസ് യൂണിറ്റ്, മോട്ടോർ സൈക്കിൾ വിത്ത് ഐസ് ബോക്‌സ്, ത്രീ വീലർ ഐസ് ബോക്‌സ് എന്നിവയാണ് പദ്ധതികൾ. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കമലേശ്വരത്തുള്ള ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മേഖല ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനുകളിലോ 2024 ഫെബ്രുവരി 29ന് മുൻപായി സമർപ്പിക്കണം. ഫോൺ – 0471 2464076, 2450773.