Menu Close

ശീതകാല പച്ചക്കറിക്കൃഷിയില്‍ പരിശീലനം

ശീതകാലപച്ചക്കറികള്‍ കൃഷി ചെയ്തു തുടങ്ങേണ്ട സമയം സെപ്തംബര്‍ പകുതിയോടെയാണ്. എങ്കിലാണ് ഏറ്റവും മികച്ച വിളവ് ലഭിക്കുക. ശീതകാല പച്ചക്കറിവിളകളുടെ ഉത്പാദനം എന്ന വിഷയത്തില്‍ തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷികസര്‍വകലാശാല കേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 14,15 തീയതികളിലായി ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ ആണ് പരിശീലനം. ക്യാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബ്രോക്കോളി, ഉള്ളി തുടങ്ങിയവയുടെ തൈയുല്പാദനത്തെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും കീടരോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിശദമായി പഠിപ്പിക്കുന്നതായിരിക്കും. പരിശീലന ഫീസ് 600 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക അല്ലെങ്കില്‍ വാട്സാപ്പ് ചെയ്യുക: 9497426849.