Menu Close

തൃശൂര്‍ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് ഔഷധസസ്യങ്ങളില്‍നിന്നു ഉല്പന്നങ്ങളുണ്ടാക്കാന്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണകേന്ദ്രത്തില്‍ തൃശൂര്‍ ജില്ലയില്‍ അധിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ഒരു സൗജന്യ ഏകദിന പരിശീലന പരിപാടി സെപ്തംബര്‍ അവസാനവാരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കുവാന്‍ അവസരം. 2023 സെപ്തംബർ 18വൈകിട്ട് 4 മണിക്കുമുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണിലൂടെ രജിസ്റ്റര്‍ ചെയ്യാം. 10 മണി മുതല്‍ 4 മണി വരെയുളള സമയത്തു വിളിക്കണം. ഫോണ്‍: 9188498477, 0487 2438477