Menu Close

ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലനം

ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 2024 ജനുവരി 3 മുതൽ 8 വരെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. 2023 ഡിസംബര്‍ 30 ന് വൈകിട്ട് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. 20 രൂപയാണ് പ്രവേശന ഫീസ്. പങ്കെടുക്കുന്നവർ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും കൈവശം കരുതണം. dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com ലോ 9446972314, 9496839675, 9544554288, 04922-226040 ലോ രജിസ്റ്റര്‍ ചെയ്യാം.